Latest NewsParayathe VayyaEditorialPrathikarana VedhiEditor's Choice

നരേന്ദ്ര മോദിയെ അപമാനിക്കാൻ കോട്ടയം കടലാസ്  ശ്രമങ്ങൾ ; കോൺഗ്രസിന്റെ ചട്ടുകമായി മാധ്യമങ്ങൾ മാറുന്നു ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ്

ഇന്നലത്തേയും ( ശനി)  ഇന്നത്തെയും (ഞായർ) കോട്ടയത്തെ സാക്ഷാൽ മാത്തുക്കുട്ടിയച്ചായന്റെ കടലാസ് നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം. പലരും അത്  ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  അഴിമതി ഊതിവീർപ്പിക്കാൻ അവർ കുടുംബസമേതം ആരംഭിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ശനിയാഴ്ചത്തെ വാർത്ത. ” റഫാൽ കരാറിൽ വെള്ളം ചേർന്നു ….. ആശങ്ക പറക്കുന്നു” ; കോട്ടയം കടലാസിന്റെ  ഇന്നലത്തെ പ്രധാന തലക്കെട്ട്  ഇതായിരുന്നു. രണ്ടുദിവസം മുൻപ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണം അതേപടി ഛർദ്ദിക്കാനാണ്  കോട്ടയത്തെ തമ്പുരാക്കന്മാർ ശ്രമിച്ചത്.  ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണല്ലോ രാഹുൽ അസത്യജടിലമായ പ്രസ്താവന വിളമ്പിയത്.  ആക്ഷേപത്തിൽ വസ്തുത തീരെയില്ലാത്തതിനാൽ  അത് ഏറ്റെടുക്കാൻ ഒട്ടെല്ലാ  മാധ്യമങ്ങളും മടിച്ചു. പക്ഷെ,  കോട്ടയം കടലാസ്,    കേട്ടപാതി കേൾക്കാത്ത പാതി എന്ന നിലക്ക് , അത് ആഘോഷിക്കാൻ തീരുമാനിച്ചു.  ഒരു വാർത്തയല്ല, രണ്ടെണ്ണം അവർ പ്രസിദ്ധീകരിച്ചു.    അതൊക്കെ ചെയ്യാനുള്ള അവകാശം അവർക്കുണ്ട്.  എന്നാൽ സാമാന്യ മാധ്യമ മര്യാദ എന്നതൊന്നുണ്ട്  എന്നതവർ മറന്നു.  അതാണല്ലോ രാഹുൽ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങൾ ( കോട്ടയം കടലാസ് ഛർദിച്ചത് ) തുറന്നുകാട്ടിക്കൊണ്ടും വസ്തുതകൾ നിരത്തിക്കൊണ്ടും  കേന്ദ്ര പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടിയത് പ്രസിദ്ധീകരിക്കണമായിരുന്നു.  അതല്ലേ ന്യായം. ഇന്നത്തെ കടലാസിൽ അത് ന്യായമായും പ്രതീക്ഷിച്ചു. പക്ഷെ സർക്കാർ വിശദീകരണം  കണ്ടില്ലെന്ന് നടിക്കാനാണ്  മാത്തുക്കുട്ടിയച്ചായന്റെ പിന്തലമുറക്കാർ തയ്യാറായത് .  ആർക്കുവേണ്ടിയാണ് അവരുടെ  ഈ കള്ളക്കളി……. എന്തിനുവേണ്ടിയാണ് ഈ മാധ്യമ ..  …..അതിന് യോജിച്ച പടമറിയാഞ്ഞിട്ടല്ല, എഴുതാൻ ലജ്ജ തോന്നുന്നതുകൊണ്ടാണ്.

റാഫേൽ വിമാന ഇടപാട് വളരെ സുതാര്യമായിരുന്നു എന്നതിൽ ആർക്കാണ് സംശയം. മോഡി സർക്കാരിന്റെ ഓരോ ഇടപാടുകളും രണ്ടു കാര്യങ്ങൾ ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു. ഒന്ന് : രാജ്യതാൽപര്യം; രണ്ട്‌ : സുതാര്യത. റാഫേൽ വിമാന ഇടപാടിലും അതൊക്കെ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അതാണ് നിർമല സീതാരാമൻ തുറന്നുപറഞ്ഞത്…. രാജ്യത്തെ ബോധ്യപ്പെടുത്തിയത്.  യഥാർഥത്തിൽ കോട്ടയം കടലാസും  രാഹുലുമൊക്കെ ഉയർത്തിയ കള്ളത്തരം നിറഞ്ഞ ആക്ഷേപങ്ങൾക്കുള്ള വ്യക്തവും ശക്തവുമായ മറുപടിയാണത്. അതാണ് കോട്ടയം കടലാസ് കണ്ടില്ലെന്ന് നടിച്ചത്.

കോട്ടയം കടലാസിറന്റെ തലപ്പത്തുള്ളവർക്ക് കോൺഗ്രസുകാർ നടത്തിയ ആയുധ തട്ടിപ്പുകൾ മാത്രമേ അറിയാവൂ. അതിലെ കോടികളുടെ കോഴകൾ, അത് വിദേശത്തു നിക്ഷേപിച്ചത് ….. ഇതൊക്കെ രാജ്യം ചർച്ചചെയ്തപ്പോൾ ഇക്കൂട്ടർ സ്വീകരിച്ച ഒട്ടകപക്ഷി നയം രാജ്യം കണ്ടതാണല്ലോ. അഴിമതിക്കാർക്കും രാജ്യസുരക്ഷ അട്ടിമറിക്കാൻ ശ്രമിച്ചവർക്കും നാണമില്ലാതെ  പാദസേവചെയ്യുകയാണ് ഇക്കൂട്ടർ ചെയ്തത്. അതിപ്പോഴും അവർ ആവർത്തിക്കുന്നു, മറ്റൊരു വിധത്തിലാണ് എന്നുമാത്രം.

മാധ്യമ രംഗത്ത് ഒരു സാമാന്യ മര്യാദയുണ്ട്.  തങ്ങൾ പ്രസിദ്ധീകരിക്കുന്ന വാർത്ത തെറ്റാണ്‌  എന്ന്,  അതും കാര്യകാരണ സഹിതം, ആരെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ,   അത്   അറിയിക്കാനുള്ള ചുമതല പത്രത്തിനുണ്ട്.  സാധാരണനിലക്ക്  എല്ലാ പത്രങ്ങളും അത്  ചെയ്യാറുമുണ്ട്.  ഇതിപ്പോൾ രാജ്യ സുരക്ഷയെ ബാധിക്കുന്ന ഒരു പ്രശ്നവും കൂടിയാണ്  എന്നതോർക്കുക. മറ്റൊന്ന് കോട്ടയം കടലാസ് ലക്ഷ്യമിട്ടത്  രാജ്യത്തെ പ്രധാനമന്ത്രിയെയാണ് എന്നത്‌  പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുമുണ്ട് .  പക്ഷെ, ഇവർ അതിനു തയ്യാറായില്ല.  പ്രധാനമന്ത്രി ഉൾപ്പെടുന്ന ഒരു പ്രശ്നത്തിൽ പോലും സാമാന്യ മര്യാദ പാലിക്കാൻ മാത്തുക്കുട്ടിയച്ചായന്റെ പിന്തലമുറക്കാർ തയ്യാറാവുന്നില്ല എന്നർത്ഥം.

എന്താണിത് കാണിക്കുന്നത് ………. ഗുജറാത്ത് തിരഞ്ഞെടുപ്പാണ്   കോൺഗ്രസ് ലക്ഷ്യമിട്ടത് എന്നത് സൂചിപ്പിച്ചുവല്ലോ.  ഗുജറാത്തിൽ ബിജെപിയെ തോൽപ്പിച്ചാലേ രാഹുലിന് രാഷ്ട്രീയമായ നിലനിൽപ്പുള്ളൂ എന്നതാണല്ലോ കണക്കുകൂട്ടൽ.  അതിന് ഒരു കൈ സഹായം എന്നതാണ് കോട്ടയം കടലാസ്  ഉദ്ദേശിക്കുന്നത്.  ഈ കടലാസ് വായിച്ചിട്ടാണല്ലോ  ഗുജറാത്തുകാർ വോട്ട് ചെയ്യുന്നത് !

ഇവിടെ ബിജെപി ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്… കോട്ടയം കടലാസ് ചെറിയ പ്രശ്നമല്ല. സിപിഎമ്മിന്റെയോ സിപിഐയുടെയോ കോൺഗ്രസിന്റെയോ ലീഗിന്റേയോ എൻഡിഎഫിന്റെയോ പത്രങ്ങൾ ഇങ്ങനെയൊക്കെ എഴുതിയാൽ മനസിലാക്കാം. അതവരുടെ തൊഴിലാണ്. എന്നാൽ സ്വതന്ത്ര കടലാസാണ് തങ്ങളുടേത് എന്നുപറഞ്ഞാണല്ലോ മാത്തുക്കുട്ടിയച്ചായന്റെ കുടുംബക്കാർ ഇതിറക്കുന്നത് . അതിലെ ചിത്രങ്ങളും മറ്റും എടുത്തുകാട്ടി ഇടയ്ക്കിടെ ഡൽഹിയിലെത്തി കാര്യസാധ്യതക്ക് ഇവർ ശ്രമിക്കാറുമുണ്ട്….. സ്വന്തം കാര്യത്തിന് ഏതറ്റം വരെയും പോകാമെന്നാണല്ലോ റബ്ബർ രാഷ്ട്രീയത്തിന്റെ  കാഴ്ചപ്പാട്. അതവർ നടത്തുന്നു എന്ന്.  ഇതൊക്കെ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താനുള്ള ചുമതല ബിജെപി കേരള നേതൃത്വത്തിനുണ്ട്.  അതല്ലാതെ കോട്ടയം കുടുംബത്തെ നമിച്ചു നടക്കലല്ല വേണ്ടത്. മാധ്യമ രംഗത്തെ സാമാന്യ മര്യാദ പാലിക്കാത്തവരോട് സ്വീകരിക്കേണ്ടുന്ന നിലപാട് എന്തെന്ന് ബിജെപിയിലെ ആരെയും പറഞ്ഞുബോദ്ധ്യേപ്പെടുത്തേണ്ടതില്ലല്ലോ.

വേറൊന്ന് കൂടെ ഓർക്കേണ്ടതുണ്ട്. കഴിഞ്ഞദിവസമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരു മനനഷ്ടക്കേസിൽ വിജയിച്ചത്.  അവിടെനടന്ന  ഒരു അഴിമതിയിൽ മുഖ്യമന്ത്രിക്കും പത്നിക്കും പങ്കുണ്ടെന്ന് പ്രഖ്യാപിച്ചുനടന്നയാൾ, മാധ്യമ പ്രവർത്തകൻ, ശിക്ഷിക്കപ്പെട്ടു; രണ്ട്  വര്ഷം ജയിലിൽ കഴിയാനുള്ള യോഗമാണ് അയാൾക്ക് കിട്ടിയത്.  ശിവരാജ് സിങ് ചൗഹാന്റെ കീർത്തി എത്രമാത്രം ഉയരുന്നു എന്നത് നോക്കൂ. അതിനപ്പുറം കള്ളപ്രചാരണം നടത്തുന്നവർക്ക് ലഭിക്കുന്നത് എന്താണ് എന്നതും വ്യക്തമാവുകയല്ലേ.

ഇതാദ്യ സംഭവമല്ല. മുൻപ് അരവിന്ദ് കെജ്‌രിവാൾ നിതിൻ ഗഡ്‌ കരിയോട് മാപ്പ് പറഞ്ഞതോർക്കുക. അരുൺ ജെയ്‌റ്റിലിക്കെതിരെ ആരോപണം ഉന്നയിച്ചയാൾ, കെജ്‌രിവാൾ തന്നെ, കോടതി കയറി നടക്കുകയാണ്.  അമിത്ഷായുടെ മകനെതിരെ ആക്ഷേപം ഉന്നയിച്ചവരുടെ ഗതിയും ഭിന്നമല്ല…കോടികളുടെ മനനഷ്ടക്കേസാണ് അവരെ വേട്ടയാടുന്നത്. ഇത് കള്ള വാ ർത്തകൊടുക്കുകയും  തിരുത്താനുള്ള സന്ദർഭം വിനിയോഗിക്കാതിരിക്കുകയും ചെയ്യുമ്പോൾ  ബിജെപി ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്. അതും കേരളത്തിലെ ബിജെപി നേതാക്കൾക്ക് അറിയാത്തതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button