Latest NewsIndiaNews

കശ്മീരില്‍ കനത്ത ഏറ്റുമുട്ടല്‍; ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കി

ശ്രീനഗര്‍: മധ്യ കശ്മീരിലെ ബുദ്ഗാമില്‍ കനത്ത ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വ്യാഴാഴ്ച രാവിലെ മുതല്‍ തുടരുന്ന ഏറ്റുമുട്ടലില്‍ വധിച്ചു. ഇക്കാര്യം സൈന്യമാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നാല് ഭീകരരെ ഇന്ന് പുലര്‍ച്ചെ വളഞ്ഞുവച്ചിരിക്കുന്നതായി സൈന്യം അറിയിച്ചിരുന്നു.

ഏറ്റുമുട്ടല്‍ ബുദ്ഗാമിലെ ഫോട്‌ലിപോറ പകേരപോറ കരിഷെരിഫ് മേഖലയിലാണ് നടക്കുന്നത്. സൈന്യത്തിന്റെ തെരച്ചിലിലാണ് ഇവിടെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്തിയത്. ഒരു പ്രദേശവാസിക്ക് ഏറ്റുമുട്ടല്‍ മേഖലയില്‍ പ്രതിഷേധവുമായി എത്തിയവര്‍ നടത്തിയ സംഘര്‍ഷത്തില്‍ പരുക്കേറ്റതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താഴ്‌വരയില്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സംവിധാനം സേന റദ്ദാക്കി. അപവാദ പ്രചാരണങ്ങള്‍ തടയുന്നതിന് വേണ്ടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button