KeralaLatest NewsNews

” ഓഖിക്ക് കാരണം തട്ടമിട്ടു ഡാൻസ് കളിച്ചത് ” പെൺകുട്ടികളുടെ ഫ്ലാഷ് മോബിനെതിരെ മത മൗലിക വാദികൾ

തിരുവനന്തപുരം : പെൺകുട്ടികൾ തട്ടമിട്ട് ഡാൻസ് കളിച്ചതാണ് ഓഖി വരാൻ കാരണമെന്നാണ് ചില വിരുതന്മാരുടെ കണ്ടുപിടിത്തം. ലോക എയ്ഡ്സ് ദിനബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് തട്ടമിട്ട് ഒരു കൂട്ടം പെൺകുട്ടികൾ ഫ്ലാഷ് മോബ് കളിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ സദാചാര ആങ്ങളമാരാണ് ഇത്തരം പ്രതികരണം നടത്തുന്നത്. ജനശ്രദ്ധ ആകർഷിച്ച ‘ജിമിക്കി കമ്മൽ‘ പാട്ടിനൊത്തായിരുന്നു പെൺകുട്ടികൾ ചുവട് വച്ചത്.

ഫ്ലാഷ് മോബിന്റെ വീഡിയോ വളരെ വേഗം വൈറൽ ആകുകയും ചെയ്തു. “അനക്ക് മരിക്കണ്ടെ പെണ്ണേ? ” എന്ന സ്ഥിരം ചോദ്യവുമായി തുടങ്ങിയ ആങ്ങളമാർ, “ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്നും”, “ഡാൻസ് കളിക്കുന്നവർ നരകത്തിലെ തീക്കൊള്ളികളാണെന്നും”,”മലപ്പുറത്ത് സുനാമി അടിക്കാത്തത് ഭാഗ്യമെന്നും” ഒക്കെ സദാചാരം കളിച്ചു. എയ്ഡ്സ് ബോധവൽക്കരണത്തിന് ഇറങ്ങി തിരിച്ച പെൺകുട്ടികളെ ഇത്തരത്തിൽ വിമർശിക്കുന്നവർക്കെതിരെ പ്രതിഷേധം ശക്തമാണ്.
വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button