Uncategorized

ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. നവജാത ശിശു മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ സംഭവത്തിലാണ് ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലുള്ള മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്കു വീഴ്ച പറ്റിയെന്ന് കണ്ടെത്തിയെന്നും അതുകൊണ്ട്തന്നെ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുകയാണെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇരട്ടനവജാത ശിശുകള്‍ മരിച്ചെന്നു വിധിയെഴുതി മാക്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടികളെ പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കള്‍ക്കു കൈമാറിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ മരിച്ചെന്നു പറഞ്ഞ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്കു ജീവനുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് എടുത്തപ്പോഴാണ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്നു കുട്ടിയെ മറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button