Latest NewsNewsIndia

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ല്‍ ഈ വിഷയത്തെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല ?; രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയുടെ പ്രസംഗത്തില്‍ വികസനത്തെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ലെന്നു ആരാഞ്ഞ് കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി രംഗത്ത്. ഗുജറാത്തിലെ തെരെഞ്ഞടുപ്പ് പ്രചാരണവേളയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മോദി ഭയന്നു പോയിരിക്കുകയാണ്. അതു കൊണ്ട് വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്നില്ലെന്നു രാഹു​ല്‍ പറഞ്ഞു.

ഗുജറാത്ത് തെരെഞ്ഞടുപ്പ് പ്രചാരണത്തിനു ന​ര്‍​മ​ദ ജ​ല​പ്ര​ശ്നം പ്രധാന വിഷയമാക്കി മാറ്റുവെന്നു മോദി നേരെത്ത പറഞ്ഞിരുന്നു. പക്ഷേ പിന്നീടാണ് ഈ പ്രശ്നത്തില്‍ ജലം ലഭിക്കുന്നത് വ്യ​വ​സാ​യി​ക​ള്‍​ക്കാണ് എന്നു മനസിലാക്കിയത്. അതോടെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു.

മോദി ഇപ്പോൾ പറയുന്നത് തന്നെക്കുറിച്ച് മാത്രമാണ്. എന്തു കൊണ്ടാണ് മോദി വികസനത്തെക്കുറിച്ച് സംസാരിക്കാനായി തയ്യാറാക്കുന്നില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തി​ല്‍ വികസനമെന്ന വാക്കു പോലുമില്ലെന്നു രാ​ഹു​ല്‍ ചൂണ്ടികാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button