Latest NewsNewsIndia

റോഡ് ഷോ വിലക്കിന് മറുപടി : ഇതു വരെ ആരും തെരഞ്ഞെടുത്തിട്ടില്ലാത്ത വഴികള്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : അണികള്‍ക്ക് ആവേശം

 

അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായി അഹമ്മദാബാദ് നഗരത്തില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍, സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനം ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷണം’. അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. അംബോജിയില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തില്‍ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.

അഹമ്മദാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍, സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനമിറക്കുന്ന കാര്യം മോദി പ്രഖ്യാപിച്ചിരുന്നു. ‘രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചൊവ്വാഴ്ച സബര്‍മതി നദിയില്‍ ജലവിമാനം ഇറങ്ങും. ദാറോയ് ഡാമില്‍ ഇറങ്ങിയ ശേഷം അംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും ഞാന്‍ മടങ്ങുക’ – മോദി പറഞ്ഞു.

അഹമ്മദാബാദില്‍ ബിജെപി ഒരു റോഡ് ഷോയ്ക്ക് പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിന് അനുമതി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സമയം കിട്ടുമെന്നതിനാലാണ് ജലവിമാന യാത്രയ്ക്ക് പദ്ധതിയിട്ടത് – മോദി വിശദീകരിച്ചു. എല്ലായിടത്തും വിമാനത്താവളങ്ങള്‍ നിര്‍മിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ജലവിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button