Latest NewsNewsIndia

മോദി ദിവസം നാല് ലക്ഷം രൂപയുടെ ഈ ഭക്ഷണം കഴിക്കുന്നവെന്നു അല്‍പേഷ് ഠാക്കൂര്‍

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണവുമായി ഗുജറാത്തിലെ പ്രമുഖ ഒ.ബി.സി നേതാവ് അല്‍പേഷ് ഠാക്കൂര്‍ രംഗത്ത്. മോദി കറുത്ത വ്യക്തിയായിരുന്നു. പിന്നീട് സൗന്ദര്യം വര്‍ധിക്കാനായി അദ്ദേഹം ഈ ഭക്ഷണം കഴിക്കാനായി തുടങ്ങി. പ്രത്യേക തരം കൂണാണ് മോദി കഴിക്കുന്നത്. ദിനംപ്രതി നാലു ലക്ഷം രൂപ വിലമതിക്കുന്ന കൂണാണ് ഇതിനു ഉപയോഗിക്കുന്നത്. അങ്ങനെയാണ് മോദി സുന്ദരനായി മാറിയത്. കൂണ്‍ ഒന്നിനു 80,000 രൂപ വില വരും. ഇതു അഞ്ച് എണ്ണമാണ് മോദി ദിവസവും കഴിക്കുന്നത്. തായ്വാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ കൂണാണ് മോദി ദിനവും സൗന്ദര്യ വര്‍ധിക്കാനായി കഴിക്കുന്നതെന്ന് അല്‍പേഷ് പറഞ്ഞു.

മോദി ഈ ആഹാരശൈലി സ്വീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലാണ്. 35 വര്‍ഷം മുമ്പുള്ള മോദിയുടെ ഫോട്ടോയില്‍ ഞാന്‍ കണ്ടത് എന്നെ പോലെ കറുത്ത വ്യക്തിയെ ആണ്. പക്ഷേ ഇപ്പോള്‍ മോദി സുന്ദരനാണ് എന്നും അല്‍പേഷ് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button