Latest NewsKeralaNews

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദേശീയ പ്രശ്നമാകുന്നുവെന്ന് ഹൈദരലി തങ്ങള്‍

പാണക്കാട്: ദിവസവും നടന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു ദേശീയ പ്രശ്നമായി മാറിക്കഴിഞ്ഞെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്നയും, മഖ്സൂദും, ജുനൈദിന്റെ സഹോദരന്‍ ഖാസിമും പാണക്കാട് നടത്തിയ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ് ആരോപിച്ച് 50 വയസുള്ള ആളെ ചുട്ട് കൊന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത്തരം അക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും കൊലപാതകികളെ സംരക്ഷിക്കുകയും ചെയ്യുന്ന തെറ്റായ നിലപാടില്‍ നിന്ന് ഇന്നത്തെ സമൂഹം പിന്തിരിയണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button