Latest NewsIndia

വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: വിമാനം അടിയന്തരമായി നിലത്തിറക്കി. ക്യാബിനിൽ പുക കണ്ടതിനെ തുടർന്ന് മുംബൈയിൽനിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേസ് വിമാനമാണ് അസർബൈജാന്‍റെ തലസ്ഥാനമായ ബകുവിൽ അടിയന്തരമായി നിലത്തിറക്കിയത്. ഇറാന്‍റെ വ്യോമമേഖലയിൽ വെച്ചാണ് കാബിനിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എൻജിനീയർമാർ പ്രശ്നം പരിശോധിച്ചു വരികയാണെന്നും യാത്രക്കാർക്ക് നേരിട്ട തടസത്തിൽ ഖേദിക്കുന്നതായും എയർലൈൻസ് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button