Latest NewsNewsIndia

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് : വികാരനിര്‍ഭരമായ വാക്കുകളുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്റെ കലാശക്കൊട്ടിന് മുന്നോടിയായി, വികാരനിര്‍ഭരമായ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വോട്ടര്‍മാര്‍ക്കു മുന്നില്‍.
ബി.ജെ.പിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചാല്‍ പോര, സംസ്ഥാനത്ത് എല്ലാ പോളിംഗ് ബൂത്തുകളിലും വിജയം ഉറപ്പിക്കുകയും ചെയ്യണമെന്ന് മോദി ആവശ്യപ്പെട്ടു.

ഗുജറാത്ത് സന്ദര്‍ശനത്തിനിടെ തനിക്ക് ജനങ്ങളില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും ആവോളം അനുഭവിച്ചു. തന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഇതുവരെ ലഭിക്കാത്ത അനുഗ്രഹവും ആത്മവിശ്വസവുമാണ് തനിക്ക് ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ലഭിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി. ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒന്നിച്ചു പ്രവര്‍ത്തിച്ചാലുണ്ടാകുന്ന ശക്തി പലമടങ്ങു വര്‍ദ്ധിക്കും.

ഒന്നും ഒന്നും ചേരുമ്പോള്‍ രണ്ടല്ല, പതിനൊന്നായി മാറുന്ന കാഴ്ചയാണ് ഗുജറാത്തില്‍ നിങ്ങള്‍ കാണുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.വ്യാഴാഴ്ചയാണ് ഗുജറാത്തില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 82 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച കഴിഞ്ഞിരുന്നു. തിങ്കളാഴ്ചയാണു വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button