Latest NewsNewsIndia

കനത്ത മഞ്ഞുവീഴ്ച: മൂന്നു സൈനികരെ കാണാതായി: തെരച്ചിൽ തുടരുന്നു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നു സൈനികരെ കാണാതായി. ഇവർക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.

തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്. അഞ്ച് അടിയിലധികം ആഴത്തിലാണ് ഇപ്പോള്‍ മഞ്ഞു വീണിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് തടസ്സവുമാവുന്നുണ്ട്. ജമ്മു ശ്രീനഗർ നാഷണൽ ഹൈ വേ അടച്ചിരിക്കുകയാണ്. കാണാതായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പ്രതീകാത്മക ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button