Latest NewsNewsIndia

ഇന്ത്യയുടെ ‘ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് പിതാവ്’ അന്തരിച്ചു

വാരാണസി: ഇന്ത്യയുടെ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് പിതാവ് എന്നറിയപ്പെടുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ലാല്‍ജി സിങ് (70) അന്തരിച്ചു. ഹൃദയാഘാതംമൂലം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.നെഞ്ചു വേദനയെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.

കുറ്റാന്വേഷണരംഗത്ത് വിപ്ളവകരമായ മുന്നേറ്റമാണ് ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് സംവിധാനത്തലൂടെ ഉണ്ടായത്. ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തികളെ തിരിച്ചറിയുന്ന സംവിധാനമാണ് ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ്. 1984ല്‍ കണ്ടെത്തിയ ഈ സംവിധാനം ഇന്ത്യയില്‍ ഫലപ്രദമായി നടപ്പാക്കിയത് ലാല്‍ജി സിങ്ങാണ്.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ (ബിഎച്ച്‌യു) 25-ാമത്തെ വൈസ് ചാന്‍സലറായിരുന്ന ലാല്‍ജി സിങ് ഉത്തര്‍പ്രദേശിലെ ജൌന്‍പുര്‍ സ്വദേശിയാണ്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സിസിഎംബി) സ്ഥാപകനായ അദ്ദേഹം സിസിഎംബി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1995 മുതല്‍ 1999 വരെ ഹൈദരാബാദിലെ ഡിഎന്‍എ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്നോസ്റ്റിക്സില്‍ (സിഡിഎഫ്ഡി) പ്രവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button