KeralaLatest NewsNews

കുറ്റക്കാരനാണെന്ന വിധി കേട്ട അമീർ ഉൾ ഇസ്ലാമിന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി:  താന്‍ ആരെയും കൊന്നിട്ടില്ലെന്ന് ജിഷാ കൊലക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാം. തന്നെ പൊലീസ് ബലമായി പീഡിപ്പിച്ചു കൊണ്ടു വന്നതാണെന്നും അമീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുഃഖിതനായാണ് പ്രതി കോടതി നടപടികള്‍ വീക്ഷിച്ചത്. ജിഷാവധക്കേസില്‍ പ്രതി അമിറൂള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് വിധിച്ച എറണാകുളം സെഷന്‍സ് കോടതി പ്രതിക്കെതിരെ നാല് വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. വീട്ടിൽ അതിക്രമിച്ചു കയറൽ, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളെല്ലാം ചെയ്തത് അമീറാണെന്ന് കോടതി കണ്ടെത്തി. ഓരോ വകുപ്പുകള്‍ പ്രകാരമുള്ള വിധി പറയുമ്പോഴും കോടതി അമിറൂളിനെ അടുത്തലേക്ക് വിളിച്ച്‌ ദ്വിഭാഷിയുടെ സഹായത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അമിറൂള്‍ കോടതിയില്‍ ആവര്‍ത്തിച്ചു.വിധി കേൾക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരി കോടതിയിൽ എത്തിയിരുന്നു. കേസിൽ 195 സാക്ഷികളുണ്ട്. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടിക 527 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം പോലീസ് സമർപ്പിച്ചത്.അമിറൂളിനുള്ള ശിക്ഷ നാളെയായിരിക്കും വിധിക്കുക. ശിക്ഷാവിധി സംബന്ധിച്ച വാദങ്ങളും പ്രതിക്ക് പറയാനുള്ളതും കോടതി നാളെ കേള്‍ക്കും.

കൊലപാതകം, മരണകാരണമായ ബലാത്സംഗം, ബലാത്സംഗം, ഭവനഭേദനം, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നിവയാണ് തെളിഞ്ഞത്. തെളിവുനശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഷ ദളിത് വിഭാഗത്തില്‍പെട്ട ആളാണെന്ന് പ്രതി അറിഞ്ഞിരിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button