KeralaLatest NewsNews

നീലക്കുറിഞ്ഞി വിഷയം; കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഇ. ചന്ദ്രശേഖരന്‍

മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും ആറ് മാസത്തിനുള്ളില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button