Latest NewsParayathe Vayya

നിര്‍ണായകമായ രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ നയിച്ച ശേഷം സോണിയ പടിയിറങ്ങുമ്പോൾ

കന് സ്ഥാനം നൽകി പിന്മാറുമ്പോൾ,ധാരാളം അനുഭവങ്ങൾ ബാക്കി വയ്ക്കുകയാണ് സോണിയ എന്ന കരുത്തുറ്റ വനിത.ഒരുകാലത്ത് പ്രൗഢ ഗംഭീരമായി വളർന്നുവന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിവേരുകൾ പിളരാതെ ഇന്നും കാത്തു സൂക്ഷിച്ചത് ഈ വിദേശ വനിതയാണ്.

അഭിപ്രായ ഭിന്നതകള്‍ക്കും കനത്ത പരാജയങ്ങള്‍ക്കുമിടയിലും പാര്‍ട്ടിയെ ദീഘനാള്‍ നയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറുന്നത്. 133 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര പ്രധാനമായ രണ്ട് പതിറ്റാണ്ടിനാണ് സോണിയ ഗാന്ധിയുടെ പടിയിറക്കത്തോടെ വിരാമമാകുന്നത്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന് പ്രധാനമന്ത്രി പദത്തിനടുത്ത് വരെ എത്തിയ സോണിയാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലാണ്. ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക ഫോബ്‌സ് തയാറാക്കിയപ്പോള്‍ അതില്‍ മൂന്നാം സ്ഥാനത്ത് സോണിയയെ എത്തിച്ചതും അവരുടെ നിശ്ചദാര്‍ഢ്യവും നേതൃശേഷിയുമായിരുന്നു.

1947 ഡിസംബര്‍ 9ന് ഇറ്റലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സോണിയ കേംബ്രിഡ്ജിലെ പഠനത്തിനിടെ രാജീവ് ഗാന്ധിയുമായുള്ള പ്രണയത്തിലൂടെയാണ് ഇന്ത്യയുടെ ഭാഗമാകുന്നത്. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹം.ജന്മത്താൽ ഇറ്റലിക്കാരിയെങ്കിലും കർമംകൊണ്ട് ഇന്ത്യക്കാരിതന്നെയാണ് സോണിയയെന്ന് അവരുടെ ആരാധകർ ആവർത്തിച്ച് പറഞ്ഞെങ്കിലും വിദേശത്ത് ജനിച്ചുവെന്ന പേരിൽ പേരിൽ ദേശവാദികൾ പടച്ചുവിട്ട വിവാദങ്ങളുടെ ആക്രമണം എക്കാലവും അവരെ തേടിവന്നു. തൊണ്ണൂറുകളുടെ മധ്യ-അവസാന ഘട്ടങ്ങളിലും പിന്നീട് 2004-ലും ഇന്ത്യൻ ദേശീയത്വമെന്ന പ്രാദേശിക സങ്കല്പത്തെച്ചൊല്ലി അവർ കൂടുതൽ ആക്രമിക്കപ്പെട്ടു.

പ്രധാനമന്ത്രിയായിരിക്കെ 1991ല്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലായി. 6 വര്‍ഷത്തിനുള്ളില്‍ 2 അധ്യക്ഷന്‍മാര്‍ മാറിവരുന്ന സാഹചര്യം പോലും ഉണ്ടായി. തുടര്‍ന്ന് പാര്‍ട്ടി അസ്ഥിരമാണെന്ന വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് സോണിയ 1998ല്‍ അധ്യക്ഷ പദവി ഏറ്റെടുത്തത്. 2004ത്തിലും 2009ലും പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും നിരസിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃസ്ഥാനവും യുപിഎ അധ്യക്ഷസ്ഥാനവും ഏറ്റെടുത്തു.

ശരിയായ ജീവിതകഥയ്ക്കായി താൻ സ്വന്തമായൊരു പുസ്തകമെഴുതുന്നതുവരെ കാത്തിരിക്കണമെന്ന് 2014-ൽ സോണിയ പറഞ്ഞിരുന്നു. 71 വയസ്സ് പൂർത്തിയായി.ഒരു വ്യാഴവട്ടത്തിലേറെ തല്‍ സ്ഥാനത്തിരുന്ന് പാര്‍ട്ടിയെ എല്ലാ ഘട്ടങ്ങളിലും ഒരുമിച്ച് നിര്‍ത്തി. ഒറ്റകക്ഷി ഭരണത്തില്‍ നിന്നും സഖ്യകക്ഷി ഭരണത്തിലേക്ക് പാര്‍ട്ടി എത്തിയപ്പോളും അനുനയ രീതിയിലൂടെ ഏകത നിലനിര്‍ത്തി. ആദ്യകാലത്ത് എതിര്‍ത്ത പവാര്‍ അടക്കമുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുന്നതിലും സോണിയ വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button