Latest NewsGulf

യു.എ.ഇ നിവാസികൾക്ക് ആശ്വാസ നടപടിയുമായി ട്രാൻസ്‌പോർട് അതോറിറ്റി

ദുബായ് ; യു.എ.ഇ നിവാസികൾക്ക് ആശ്വാസ നടപടിയുമായി ട്രാൻസ്‌പോർട്ട് അതോറിറ്റി. പൊതു ഗതാഗത സൗകര്യങ്ങളിലെ സാലികില്‍ (ടോൾ ബൂത്ത്) മൂല്യ വർദ്ധിത നികുതി ഏർപ്പെടുത്തുന്നില്ല എന്ന് ട്രാൻസ്പോർട്ട് അതോറിറ്റി(ആർറ്റിഎ) അറിയിച്ചു. ജനുവരി 1 മുതൽ യു.എ.ഇയിലെ ടോൾ ബൂത്തുകളിൽ മൂല്യ വർദ്ധിത നികുതി ഏർപ്പെടുത്തുമെന്ന വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പരന്നതിനെ തുടർന്നാണ് സത്യാവസ്ഥ വാർത്താ കുറിപ്പിലൂടെ ട്രാൻസ്‌പോർട്ട് അധികൃതർ അറിയിച്ചത്.

ബസ്സുകൾ, മെട്രോ, ട്രാം, കടൽ യാത്രക്കാർ, കാബ് യാത്രക്കാർ തുടങ്ങിയവർക്ക് വാറ്റ് ബാധകമല്ല. എമിറേറ്റിലെ എല്ലാ ഗതാഗത മാർഗ്ഗങ്ങളും ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ സൗകര്യം ഉറപ്പാക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് അതോറിറ്റി എപ്പോഴും ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 7 സാലിക്(ടോൾ)ഗേറ്റുകളാണ് ദുബായിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button