Latest NewsNewsIndia

കൂട്ടബലാത്സംഗം: ​ മരണം വരെ തടവ്

ഭോ​പാ​ല്‍: 19 കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​ക്കി​യ കേ​സി​ല്‍ വിധി വന്നു. പ്രതികളായ നാ​ലു​പേ​രെ അ​തി​വേ​ഗ​കോ​ട​തി ജീ​വ​പ​ര്യ​ന്തം​ത​ട​വി​ന്​ ശി​ക്ഷി​ച്ചു. ​ അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ ജ​ഡ്​​ജ്​ സ​വി​ത ദു​ബെ കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ട പ്ര​തി​ക​ള്‍ മ​ര​ണം​വ​രെ ത​ട​വ്​ അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് വി​ധി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ര്‍ 31ന്​ ​സ​ന്ധ്യ​ക്കാ​ണ് കോ​ച്ചി​ങ്​ ക്ലാ​സ്​ ക​ഴി​ഞ്ഞ്​ വ​രു​ക​യാ​യി​രു​ന്ന 19കാ​രി​യെ ​ പ്ര​തി​ക​ള്‍ ഹ​ബീ​ബ്​​ഗ​ഞ്ച്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്​ സ​മീ​പം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​ക്കി​യ​ത്.

​ പ്ര​തി​ക​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മം, കൂ​ട്ട​മാ​ന​ഭം​ഗം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. ഗോ​ലു എ​ന്ന ബി​ഹാ​രി ച​ധ​ര്‍ (25), അ​മ​ര്‍ എ​ന്ന ഗു​ണ്ടു (24), രാ​ജേ​ഷ്​ ചെ​ത്രം എ​ന്ന രാ​ജു (26), ര​മേ​ഷ്​ മെ​ഹ്​​റ എ​ന്ന രാ​ജു (45) എ​ന്നി​വ​ര്‍​ക്കാ​ണ്​ ശി​ക്ഷ. ​ ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​യ​ത് റെ​യി​ല്‍​വേ പൊ​ലീ​സ്​ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button