Latest NewsKeralaNews

ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്‌റ്റ്. ജനം ടീവിക്കാരേ ദ്രോഹിക്കരുത്, ടീച്ചറുടെയും കുടുംബത്തിന്‍റെയും ആരോഗ്യം ഞങ്ങൾ മലയാളികൾക്ക് വളരെ ഉത്തരവാദിത്തമുള്ള കാര്യമാണ് എന്ന ആമുഖത്തോടെയാണ് ഫേസ് ബുക്ക് പോസ്റ്റിന്‍റെ തുടക്കം. 5 വര്‍ഷത്തിനിടയില്‍ ഇപ്പോഴുള്ളതും ഇനി വരാന്‍ സാധ്യതയുള്ളതുമായ എല്ലാ രോഗങ്ങളും സര്‍ക്കാര്‍ ചിലവില്‍ ചികിത്സിച്ച് സുഖപ്പെടുത്തുന്ന മഹനീയ മാതൃക തെറ്റാണോ എന്നാണ് സുരേന്ദ്രന്റെ ചോദ്യം.

കുവൈറ്റ് ചാണ്ടി എഴുതിയെടുത്തതിന്‍റെ പകുതിയല്ലേ ടീച്ചർ കുടുംബസമേതം ചികിത്സിച്ചിട്ടും എഴുതിയെടുത്തുള്ളൂ എന്നും സുരേന്ദ്രന്‍ പരിഹാസപൂർവ്വം ചോദിക്കുന്നു. മന്ത്രിക്ക് തന്‍റെ ആരോഗ്യം നോക്കാതെ മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാൻ എങ്ങിനെ കഴിയും എന്ന ചോദ്യവും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഉന്നയിക്കുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button