Latest NewsNewsIndia

ബിജെപി എംപി മാര്‍ക്ക് നേരെ ആറു ചോദ്യങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിജെപി എംപി മാര്‍ക്ക് നേരെ ആറു ചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുത്തല്‍ ഉത്തരവാദിത്തം ജനപ്രതിനിധികള്‍ കാണിക്കേണ സമയമാണ് എന്ന് ഓര്‍മപ്പെടുത്തിയാണ് മോദി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ബിജെപി എംപിമാര്‍ക്ക് ജനുവരി 11 വരെയാണ് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി സമയം നല്‍കിയിരിക്കുന്നത്. നമോ ആപ്പിലെ പല സന്ദേശങ്ങള്‍ക്കും യാതൊരു മറുപടിയും എംപിമാര്‍ നല്‍കുന്നില്ല എന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ിതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ ഒരു തീരുമാനം.

അദ്ദേഹത്തിന്റെ ആറു ചോദ്യങ്ങള്‍ ഇങ്ങനെ :
1. കേന്ദ്ര സര്‍ക്കാരിന്റെ ഏതു പദ്ധതിയാണ് താങ്കളുടെ പ്രവിശ്യയില്‍ ഏറ്റവും ഗുണകരമായത് ?

2. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ തങ്ങളുടെ മണ്ഡലത്തില്‍ നടപ്പാക്കുന്നതില്‍ എന്തെല്ലാം നടപടിയാണ് ജനപതിനിധി എന്ന നിലയില്‍ സ്വീകരിച്ചിട്ടുള്ളത് ?

3. വ്യക്തിപരമായോ എസ് എം എസ , ഇ മെയിലുകള്‍ സമൂഹ്യമാധ്യമങ്ങള്‍ എന്നിവ മുഖേനയോ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലം ലഭിച്ച/ലഭിക്കേണ്ട ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോ?

4.ഓരോ പ്രവര്‍ത്തനത്തിനും ശേഷം അതിന്റെ ഫീഡ്ബാക്കുകള്‍ ശേഖരിച്ചു പാര്‍ട്ടിയെ അറിയിക്കാറുണ്ടോ?

5. നരേന്ദ്ര മോദി ആപ്പില്‍ എല്ലാ കേന്ദ്ര പദ്ധതികളെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ ലഭ്യമാണോ ?

6. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടോ?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button