KeralaLatest NewsNews

പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്നുമുതല്‍ സിഐമാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 196 ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും.ഓരോ സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം പ്രത്യേകം ചുമതലയുള്ള എസ്‌ഐമാര്‍ ഉണ്ടാകണം. ഒപ്പം കൂടുതല്‍ അനുഭവപരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായും വരേണ്ടതുണ്ട്.

ഈ ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നിലവില്‍വരുന്നത്. മുൻപ് എസ് ഐ മാർക്കായിരുന്നു സ്റ്റേഷൻ ചുമതല. പുതിയ ഇന്‍സ്പെക്ടര്‍ എസ്‌എച്ച്‌ഒമാര്‍ക്ക് ഒരുദിവസത്തെയും ക്രൈം ഡിവിഷന്‍ എസ്‌ഐമാര്‍ക്ക് മൂന്ന് ദിവസത്തെയും പരിശീലനം നൽകും.

Related Articles

Post Your Comments


Back to top button