Latest NewsNewsIndia

റിപബ്ലിക് ദിനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ചരിത്ര നിമിഷം; 10 രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി : 2018ലെ റിപബ്ലിക് ദിനം ചരിത്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ മുഖ്യാതിഥികളായി 2018ലെ റിപബ്ലിക് ദിനത്തില്‍ ഇന്ത്യിലെത്തും. മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് ആദ്യമായാണ് ഇത്രയും രാഷ്ട്ര നേതാക്കളെ ഒരു രാജ്യത്തിന്റെ ആഘോഷത്തില്‍ സ്വാഗതം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തായ് വാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്‍മര്‍ (ബര്‍മ), കംബോഡിയ, ലാവോസ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആസിയാന്‍ അംഗങ്ങളാണ് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button