KeralaLatest NewsNews

ശ്രീജിത്തിന് ഐക്യദാർഡ്യവുമായി യുവമോര്‍ച്ച രംഗത്ത് : സര്‍ക്കാരിന് യുവമോര്‍ച്ചയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം•കഴിഞ്ഞ 761 ദിവസമായി സെക്രട്ടറി യേറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന്റെ ജീവൻ വച്ച് സർക്കാർ പന്താടുകയാണ്. ഇതിന് സർക്കാർ കനത്ത വില നൽകേണ്ടി വരും. രാഷ്ട്രീയ ത്തിനതീതമായ ജനരോക്ഷം സർക്കാർ കണ്ടില്ലന്ന് നടിക്കരുത്. പോലീസ് കoപ്ലയിന്റ് സെൽ കണ്ടെത്തിയ വസ്തുതകൾക്കെതിരെ അധികൃതർ മുഖം തിരിക്കുകയാണ്. അടിയന്തരമായി ശ്രീജുവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നുo, കേസിന്റെ നിലവിലെ സാഹചര്യം ജനങ്ങളെ അറിയിക്കുവാൻ അധികൃതർ തയ്യാറകണമെന്നുo യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആര്‍.എസ് രാജീവ് ആവശ്യപ്പെട്ടു.

Sreejithuശ്രീജിത്തിന് ഐക്യദാർഡ്യം അർപ്പിച്ച് കൊണ്ട് യുവമോച്ച ജില്ല പ്രസിഡന്റ് ജെ.ആര്‍ അനുരാജ്, കിരൺ മുളയറ രതിഷ് , ദീപക് മുകേശൻ എന്നിവർ സന്ദർശിച്ചു.

You may also like: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയെ ഒത്തുതീര്‍പ്പ് കേന്ദ്രമാക്കി അവഹേളിച്ചു – യുവമോര്‍ച്ച

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button