KeralaLatest NewsNews

പുതിയ സംഘടന രൂപീകരിച്ച് സീറോ മലബാര്‍ സഭയിലെ വൈദികര്‍

കൊച്ചി: പുതിയ സംഘടന രൂപീകരിച്ച് സീറോ മലബാര്‍ സഭയിലെ വൈദികര്‍. വിശ്വാസികളുമായി ചേര്‍ന്ന് രൂപീകരിച്ച സംഘടനയുടെ ആദ്യയോഗം ഇന്നലെ കൊച്ചിയില്‍ നടന്നു. ആര്‍ച്ച ഡയസിയന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പറന്‍സി എന്നാണ് സംഘടയുടെ പേരെന്ന് കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു. ഇനി അതിരൂപതയില്‍ നടക്കുന്ന ഇടപാടുകള്‍ സുതാര്യമാകണമെന്ന ലക്ഷ്യത്തോടെയാണ് സംഘടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം- അങ്കമാലി അതിരൂപതിയിലെ ഭൂമിയിടപാട് പ്രശ്നം ഒതുക്കിത്തീര്‍ത്താല്‍ പരസ്യപ്രക്ഷോഭം നടത്തുമെന്ന് സംഘടന വ്യക്തമാക്കി. ഭൂമിയിടപാട് വിവാദം പുറത്ത് ചര്‍ച്ചയാക്കാതെ ഒതുക്കി തീര്‍ക്കാനിയിരുന്നു ഇന്നു സമാപിക്കുന്ന സിനഡ് യോഗത്തിലുണ്ടായ ധാരണ. ഇതിന്റെ ഭാഗമായിട്ടായിരുന്നു പ്രശ്നപരിഹാരത്തിനായി മെത്രാന്‍ സമിതിയെ നിയോഗിച്ചത്. ഇതിനിടെയാണ് വൈദികരും അല്‍മായരും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button