KeralaLatest NewsNews

സാധാരണക്കാരനൊപ്പം നില്‍ക്കുന്ന ബജറ്റാകും അവതരിപ്പിക്കുക : തോമസ്​ ഐസക്

തിരുവനന്തപുരം: സാധാരണക്കാരനൊപ്പം നില്‍ക്കുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റാണ്​ കേന്ദ്രസർക്കാർ ധനകമ്മി 3.5 ശതമാനത്തിൽ പിടിച്ച്​ നിർത്തിയത്​. വലതു കാലിലെ മന്ത്​ ഇടതുകാലിലേക്ക്​ മാറ്റുകയാണ്​ ബജറ്റിലുടെ സർക്കാർ ചെയ്​തിരിക്കുന്നതെന്നും ഐസക്​ കുറ്റപ്പെടുത്തി. സാമൂഹ്യസുരക്ഷക്ക് ബജറ്റ്​​ ഉൗന്നൽ നൽകും. ചെലവ്​ ചുരുക്കൽ നടപടികളുണ്ടാവും.

ജിഎസ്​ടി നടത്തിപ്പ്​ മെച്ചപ്പെടുമെന്നാണ്​ പ്രതീക്ഷയെന്നും​ ധനമന്ത്രി പറഞ്ഞു. ബജറ്റിന്​ മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ ​അദ്ദേഹം പ്രതീക്ഷകൾ പങ്കുവെച്ചത്​. പിണറായി സർക്കാറി​​ന്റെ മൂന്നാം ബജറ്റാണ്​ ധനമന്ത്രി തോമസ്​ ഐസക്​ അവതരിപ്പിക്കുന്നത്​. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം നേരിടുമ്പോഴാണ്​ വീണ്ടുമൊരു ബജറ്റ്​ വന്നെത്തുന്നത്​. കെഎസ്​ആർടിസിക്കുള്ള സമഗ്ര പാക്കേജ്​ ഉൾപ്പടെ നിരവധി പ്രഖ്യാപനങ്ങൾ കേരളം ബജറ്റിൽ ​നിന്ന്​ പ്രതീക്ഷിക്കുന്നുണ്ട്​.

shortlink

Related Articles

Post Your Comments


Back to top button