Latest NewsNewsInternational

ഉപദ്രവിച്ചാലും പ്രതികരിക്കരുത്, പുരുഷന് മുന്നില്‍ എപ്പോഴും അടിയറവ് പറയുക : യുവതികള്‍ക്ക് സദാചാര ക്ളാസ്

ബീജിംഗ്: ഉപദ്രവിച്ചാലും പ്രതികരിക്കരുത്, പുരുഷന് മുന്നില്‍ എപ്പോഴും അടിയറവ് പറയുക, വായടച്ച്‌ വച്ച്‌ വീട്ടിലെ പണികള്‍ ചെയ്യുക, കൂടുതല്‍ ഉന്നമനത്തിന് ശ്രമിക്കാതെ സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിച്ച്‌ സംതൃപ്തിയടയുക, ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് അധികാര കേന്ദ്രമാണ് തങ്ങളുടേതെന്ന് ഊറ്റം കൊള്ളുന്ന ചൈന തങ്ങളുടെ യുവതികള്‍ക്ക് നല്‍കുന്ന ‘സദാചാര’ ക്ളാസാണിത്. വനിതാ ശാക്തീകരണമാണ് കമ്മ്യൂണിസ്റ്റ് മുഖമുദ്രയെന്ന് പറയുമ്പോഴും അതിന് നേരെ വിപരീതമായാണ് ചൈനയില്‍ നടക്കുന്നതെന്ന് തെളയിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.

വീഡിയോയ്ക്കെതിരെ വന്‍ പ്രതിഷേധങ്ങളും ചൈനയില്‍ നടക്കുന്നുണ്ട്. 2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫുഷാന്‍ സ്കൂളിന് നിലവില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളും ഇരുന്നൂറോളം വാളന്റിയര്‍മാരുമുണ്ട്. ‘സദാചാരം സ്ത്രീകളില്‍’ എന്ന പേരില്‍ 20 ദിവസം നീളുന്ന കോഴ്സാണ് ഇവിടെ നടത്തുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് വീഡിയോ പുറത്താകുന്നത്. തുടര്‍ന്ന് ഡിസംബറില്‍ അധികൃതര്‍ സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു.

വടക്കന്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സദാചാര സ്കൂളായ ഫുഷാന്‍ ട്രഡിഷണല്‍ കള്‍ച്ചറലിലെ അദ്ധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ‘പാഠ’ത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യപ്രവര്‍ത്തകര്‍ സ്കൂള്‍ അധികൃതരുടെ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

Tags

Post Your Comments


Back to top button
Close
Close