KeralaLatest NewsNews

ജാറത്തിന്റെ പിരിവിനൊപ്പം സൈഡ് ബിസിനസായി കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന, പ്രതി പിടിയില്‍

മലപ്പുറം: ജാറത്തിന്റെ പേരിൽ പിരിവിനോടൊപ്പം കഞ്ചാവ് വിതരണം ചെയ്യുന്ന പ്രതി പോലീസ് പിടിയിൽ. അങ്ങാടിപ്പുറം, പരിയാപുരം പെരുമ്ബന്‍ അബ്ദു (58)വാണ് പോലീസ് പിടിയിലായത്. പരിയാപുരം ഭാഗങ്ങളിലെ വീടുകളില്‍ മണ്ണാര്‍ക്കാടുള്ള ഒരു ജാറത്തിന്റെ പേരില്‍ പിരിവ് നടത്തുന്നതോടൊപ്പം ചെറുപ്പക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും കഞ്ചാവു വില്‍പ്പന നടത്തിവരികയായിരുന്നു ഇയാൾ.
പോലീസ് നടത്തിയ വാഹന പരിശോധക്കിടെയാണ് ഇയാളിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കാര്യങ്ങൾ വ്യക്തമായത്. ഇയാളെക്കുറിച്ച്‌ പോലീസിന് മുന്നേ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. യത്തീംഖാനയിലെ വിദ്യാര്‍ത്തികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കച്ചവടം. ഇയാളിൽ നിന്ന് വിൽക്കാൻ കൊണ്ടുവന്ന 25 പാക്കറ്റ് കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close