Latest NewsKeralaNews

വൃദ്ധയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന ദമ്പതിമാര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍ : നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ

തിരുവനന്തപുരം : വീട്ടില്‍ക്കയറി വൃദ്ധയെ ആക്രമിച്ച് 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ദമ്പതിമാരെ മണിക്കൂറുകള്‍ക്കകം സിറ്റി ഷാഡോ പോലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്‌ഠേശ്വേരം തകരപ്പറമ്പ് റോഡില്‍ ടി.സി. 28/1509 പ്രിയദര്‍ശിനിവീട്ടില്‍ താമസിക്കുന്ന ഭഗവതി അമ്മാളിനെ ആക്രമിച്ചാണ് ഇവര്‍ സ്വര്‍ണാരണങ്ങള്‍ കവര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് തൈക്കാട് മുല്ലശ്ശേരിവീട്ടില്‍ വിശാഖ് (21) ഇയാളുടെ ഭാര്യ നയന (20) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിലെ മൂന്നു സ്വര്‍ണമാലകളും കൈയിലുണ്ടായിരുന്ന മൂന്നു മോതിരവുമടക്കം ഇരുപത്തിമൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് ഇരുവരും വന്ന വാഹനത്തില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ കുശാലാന്വേഷണം നടത്തുകയും വീടിനുള്ളിലേക്കു കടക്കുകയും ചെയ്തു. ഉടന്‍തന്നെ നയന ഭഗവതിയമ്മാളിന്റെ കൈകള്‍ പുറകില്‍നിന്ന് പിടിച്ച് കട്ടിലിന്റെ കാലിനോട് ചേര്‍ത്തുപിടിച്ചു. ഇരുചക്രവാഹനത്തില്‍ രാവിലെ എട്ടരയോടെ ഭഗവതി അമ്മാളിന്റെ വീടിനു മുന്നിലെത്തിയ ഇരുവരും കൈയിലുണ്ടായിരുന്ന വെള്ളപ്പേപ്പര്‍ കാണിച്ച് അതിലെ വിലാസം ചോദിച്ചു.

കവര്‍ച്ച നടത്തി മടങ്ങുന്നവഴി തന്നെ രണ്ടു പണയസ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വെച്ചതായും ബാക്കി സ്വര്‍ണം വീട്ടില്‍ വെച്ചിട്ടുള്ളതായും ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്തു. ഇവര്‍ സമാനരീതിയില്‍ മുന്‍പും കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു. വിവരമറിഞ്ഞയുടന്‍തന്നെ സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നിര്‍ദേശപ്രകാരം ഷാഡോ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം ഇരുവരും വലയിലായത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാര്‍ വി., സി.ഐ. സുരേഷ് വി.നായര്‍, വഞ്ചിയൂര്‍ എസ്.ഐ. സാഗര്‍, ഷാഡോ എസ്.ഐ.മാരായ സുനില്‍ലാല്‍, അരുണ്‍ കുമാര്‍, യശോധരന്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button