
സൗദി അറേബ്യ വനിതകളെ വീണ്ടും സന്തോഷിപ്പിച്ച് രംഗത്ത്. സൗദി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന പുതിയ തീരുമാന പ്രകാരം സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്റ്റോറന്റുകളിലും ജോലി ചെയ്യാം. സൗദി സ്ത്രീകള്‍ക്ക് ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യാന്‍ അവസരം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.
read also: സൗദിയിൽ ഇനി സ്ത്രീകൾ ടാക്സി കാറുകളും ഓടിക്കും
16 റസ്റ്റോറന്റകളില്‍ പദ്ധതിയുടെ ട്രയലിന്റെ ഭാഗമായി സ്ത്രീകളെ ജോലിക്ക് നിയമിക്കും. ആദ്യഘട്ടത്തില്‍ 16 റസ്റ്റോറന്റുകളിലേയ്ക്കും സ്വദേശി വനിതകളെയാകും നിയമിക്കുക. കൂടുതല്‍ സ്ത്രീകളെ ഈ മേഖലയില്‍ നിയമിക്കാനായി റസ്റ്റോറന്റ് ഉടമകളുമായി ചര്‍ച്ച നടത്തും.
Post Your Comments