
ജീവിതത്തിൽ ഒഴിവാക്കാനാവാത്ത വിധം ഒന്നായി മാറിയിരിക്കുകയാണ് പെട്രോളിയം ജെല്‍ ക്രീമുകൾ. ഇത്രമാത്രം പ്രധാനപ്പെട്ട പെട്രോളിയം ജെല്ലിയുടെ ഗുണങ്ങളും ഏതെല്ലാം രൂപത്തില്‍ ഉപയോഗിക്കാം എന്നും അറിയുന്നവര്‍ കുറവാണ്.
ചിലര്‍ക്കിത് ചുണ്ട് മൃദുവായതും മയപ്പെടുത്താനുള്ള ലേപനം ആണെങ്കില്‍ വേറെചിലര്‍ക്ക് പെട്ടെന്നുണ്ടാകുന്ന മുറവിനും ചതവിനുമുള്ള പ്രാഥമിക ശുശ്രൂഷമാര്ഗമാണ്. എപ്പോഴും കൂടെ കൊണ്ടുനടക്കാവുന്ന ഈ ജെല്‍ വീട്ടിനകത്തും പുറത്തും ഉപയോഗിക്കാവുന്നതാണ്.
വിണ്ടുകീറിയ കാല്‍പ്പാദങ്ങള്‍ക്ക്
ആണ്, പെണ് വ്യത്യാസമില്ലാതെ കണ്ടുവരുന്നതാണ് കാല് വിണ്ടുകീറുന്നത്. ഇതിനെ പ്രതിരോധിക്കാനും കാല് മൃദുവാക്കി നിലനിര്‍ത്താനും സഹായിക്കുന്ന ലേപനമായി ഇത് ഉപയോഗിക്കുന്നു. രാത്രിയില്‍ കാലില്‍ ജെല്‍ പുരട്ടിയശേഷം സോക്സ് ധരിച്ച് കിടക്കുക. ഒരാഴ്ചകൊണ്ട് കാല് മൃദുവായി മാറും.
ചര്‍മത്തിന് രക്ഷാകവചം
ചര്‍മത്തിന്റെ ബാഹ്യആവരണം പ്രോട്ടീന്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ഇത്വരണ്ടുണങ്ങാനും പൊട്ടാനുമുള്ള സാധ്യതയുണ്ട്. സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുന്നത് കൈ വരണ്ടുണങ്ങുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും.ഇതിന്റെ അടയാളങ്ങള്‍ നഖത്തിന് ചുറ്റും പ്രകടമാകും. പെട്രോളിയം ജെല്ലിയുടെ വഴുവഴുപ്പു കുറഞ്ഞ അടരുകള്‍ നിങ്ങളുടെ ബാഹ്യചര്മത്തിന്വരണ്ടുണങ്ങന്നതില് നിന്നും ഈര്‍പ്പം നഷ്ടപ്പെടുന്നതില്‍ നിന്നും സംരക്ഷണ കവചമായി മാറും.
ചമയങ്ങള്‍ക്ക് ദൃശ്യഭംഗി
നിങ്ങള്‍ ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്ത് ചമയങ്ങള്‍ (മേക്കപ്പ്)നടത്തിയിട്ടുണ്ടെങ്കില്‍ അവയുടെ ഭംഗി എടുത്തുകാട്ടാന്‍ ഒരു ചെറിയ അംശം പെട്രോളിയം ജെല്‍ സഹായകമാണ്. മേക്കപ്പ് ചെയ്തതിന് മുകളില്‍ അല്‍പ്പം പെട്രോളിയം ജെല്‍ കോട്ടണ്‍ ഉപയോഗിച്ച് പുരട്ടാവുന്നതാണ്. ഇത് കവിളിലും മൂക്കിന്റെ പാലത്തിലും ഉപയോഗിക്കുന്നതാണ് കൂടുതല്‍ ആകര്‍ഷകം. അത്നിങ്ങള്‍ സ്വഭാവികമായ ഭംഗി നല്‍കും. മൂക്കിനുചുറ്റും ചര്‍മത്തില്‍ എണ്ണമയമുള്ളവരാണെങ്കില് അല്‍പ്പം ജെല്‍ നിങ്ങളുടെ പ്രശ്നം ഇല്ലാതാക്കും.
ജിമിക്കിയും കമ്മലും അണിയാം, വേദനയില്ലാതെ
സ്ഥിരമായി കാതില്‍ ആഭരണങ്ങള്‍ അണിയാത്തവര്‍ക്ക് ഇടക്ക് അണിയുന്നത് വേദനാജനകമാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആഭരണം അണിയുന്ന ദ്വാരത്തിനു ചുറ്റും അല്‍പ്പം പെട്രോളിയം ജെല്‍ പുരട്ടിയാല്‍ അണിയുമ്പോള്മാത്രമല്ല, ദീര്‍ഘനേരം വേദനയില്ലാതെ കൊണ്ടു നടക്കാനുമാകും
മുടിയിലും അത്ഭുതങ്ങള്‍
അല്‍പ്പം പെട്രോളിയം ജെല്‍ എടുത്ത് മുടിയില്‍ പുരട്ടുക. മുടിവരണ്ടുണങ്ങി നശിക്കുന്നത് തടയാന്‍ ഇത് ഏറെ സഹായകരമാണ്. അളവ്കൂടാതിരിക്കാന് ശ്രദ്ധിക്കണം. ഇത് ആവര്‍ത്തിച്ചാല്‍ മുടിയുടെ കാന്തിതിരിച്ചുവരും.
Post Your Comments