Latest NewsArticleLife StyleHome & Garden

കുറഞ്ഞ ചിലവില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ചില പൊടിക്കൈകള്‍

വീട് അലങ്കരിക്കണം എന്നുണ്ട് പക്ഷേ ഫര്‍ണീച്ചര്‍ വാങ്ങാനാണെങ്കില്‍ കയ്യിലുളള പണം തികയുന്നുമില്ല….വിഷമിക്കേണ്ട…ഒരല്പം കരുതലുണ്ടെങ്കില്‍ മാര്‍ഗ്ഗം മുന്നിലുണ്ട്….സെക്കന്‍ഡ്‌ സെയില്‍ ഷോപ്പുകള്‍ …പകുതിവില കൊടുത്താല്‍ ഗുണമേന്മയുളള സാധനങ്ങള്‍ വാങ്ങാം എന്നതാണ് യൂസ്ഡ് മാര്‍ക്കറ്റിന്റെ പ്രത്യേകത.

ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ ചര്‍ച്ച നടക്കുകയാണ്.വിഷയം ഫര്‍ണ്ണീച്ചര്‍ വാങ്ങുന്നതിനെപ്പറ്റി- ‘നല്ലൊരുകട്ടില്‍ വേണം. തേക്കിന്‍ തടിയുടെ കട്ടിലാണെങ്കില്‍ കൊളളാമായിരുന്നു. ശരിയാ, തേക്കാണെങ്കില്‍ നന്നായിരിക്കും, വര്‍ഷങ്ങളോളം കിടക്കും.വീട്ടിലെ മുതിര്‍ന്ന അംഗങ്ങളും ആശയത്തെ പ്രോത്‌സാഹിപ്പിച്ചു.ഇതു കേള്‍ക്കേണ്ട താമസം ഗ്യഹനാഥന്‍ പിന്നെ നേരെ വെച്ചു പിടിക്കുകയാണ്.എന്നാല്‍ അടൂത്തുളള ഫര്‍ണ്ണീച്ചര്‍ കടയിലെത്തി വിലകേട്ടപ്പോള്‍ ആള്‍ക്കു മതിയായി.പതിമൂവായിരം-പതിനാലായിരം.വിലകേട്ടപ്പോഴേ പിന്നെ വരാം എന്നു പറഞ്ഞ് കടയില്‍ നിന്നും പതിയെ വലിയും. തേക്കിന്‍റെ കട്ടിലെന്നു പിന്നീട് ആരെങ്കിലും വീട്ടില്‍ മിണ്ടിയാല്‍ ആകെ കലിപ്പിലാവും കാര്യങ്ങള്‍.

ഏതൊരു ശരാശരി മലയാളിയുടെയും വീട്ടുവട്ടങ്ങളില്‍ സംഭവിക്കുന്ന കാര്യമാണിത്.ഇതിനൊരു പ്രായോഗിക പരിഹാരമുണ്ട്.യൂസ്ഡ് സാധനങ്ങള്‍ വില്‍ക്കുന്ന സെക്കന്‍ഡ് സെയില്‍ ഷോപ്പുകള്‍.കട്ടില്‍,ദിവാന്‍കോട്ട്,സെറ്റി… മലയാളികള്‍ പ്രിയമോടെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന എന്തും യൂസ്ഡ് മാര്‍ക്കറ്റില്‍ നിന്നും ലാഭത്തില്‍ വാങ്ങാം.ഒരൂകാര്യം ശ്രദ്ധിക്കണമെന്നു മാത്രം.വാങ്ങുന്നത് ഗുണമേന്മയൂളളതാവണം.കൊച്ചിയില്‍ വെണ്ണലയില്‍ പത്തു വര്‍ഷമായി ആദില്‍ യൂസ്ഡ് സൂപ്പര്‍മാര്‍ക്കറ്റു നടത്തുന്ന സിദ്ദിഖ് പറയുന്നത് ആളുകള്‍ വലിയ തോതില്‍ സെക്കന്‍ഡ് സെയില്‍ മാര്‍ക്കറ്റിലേക്കെത്തുന്നു എന്നാണ്. പണം ലാഭിക്കാം എന്നതാണ് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.തേക്കിന്‍റെ ഒരു നല്ല കട്ടില്‍ വേണമെങ്കില്‍ ഫസ്റ്റ് സെയില്‍ ഷോപ്പില്‍ പതിനാലായിരം കൊടുക്കേണ്ടിടത്ത് യൂസ്ഡ് ഷോപ്പിലെത്തുമ്പോള്‍ അത് പകുതിയായി കുറയുന്നു. 50% വരെ വിലക്കുറവാണ് യൂസ്ഡ് ഷോപ്പിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണം.സാധാരണക്കാരുടെ ആവശ്യങ്ങള്‍ കുറഞ്ഞ ചിലവില്‍ സാധ്യമാകുന്നു എന്നതും യൂസ്ഡ് മാര്‍ക്കറ്റിനെ ശ്രദ്ധേയമാക്കുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിനെ അപേക്ഷിച്ച് ഒരു ഗുണമുളളത് സാധനങ്ങള്‍ നേരിട്ടു കണ്ട് ബോദ്ധ്യപ്പെട്ടു വാങ്ങാം എന്നതാണ്.പരാതികള്‍ ഉണ്ടെങ്കില്‍ നേരിട്ടെത്തി പറയാനും പരിഹരിക്കാനും കഴിയും.

‘സര്‍ക്കാര്‍ ജീവനക്കാരാണ് സെക്കന്‍ഡ് സെയിലിനെ കൂടുതലായി ആശ്രയിക്കുന്നത്. ഇടക്കിടെയുളള ട്രാന്‍സ്ഫര്‍ കാരണം സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുായതിനാല്‍ പഴയസാധനങ്ങള്‍ വാങ്ങുന്നതാണ് അവര്‍ക്കു സൗകര്യവും ലാഭവും. പിന്നീട് ആവശ്യമെങ്കില്‍,സാധനങ്ങള്‍ വാങ്ങിയ കടകളില്‍ തന്നെ സാധനം വില്‍ക്കാനുമുളള സൗകര്യവും ഉണ്ട്.കസ്റ്റമറുമായി അത്തരമൊരു ബന്ധം സൂക്ഷിക്കുന്നതും സെക്കന്‍ഡ് സെയില്‍ മാര്‍ക്കറ്റിംഗിന്‍റെ ഭാഗമാണ്.സെക്കന്‍ഡ് സെയിലിന്റെ മറ്റൊരു പ്രധാന ഉപഭോക്താക്കള്‍ നോര്‍ത്തിന്ത്യക്കാരാണ് .താല്ക്കാലികമായി ഒരു സ്ഥലത്ത് താമസത്തിനെത്തുന്നവര്‍ക്കും സെക്കന്‍ഡ് സെയില്‍ മാര്‍ക്കറ്റ് പ്രയോജനകരമാണ്.നിശ്ചിത തുക നല്കിയാല്‍ വാടകയ്ക്കു ഫര്‍ണീച്ചറും മറ്റു സാധനങ്ങളും വാങ്ങി ഉപയോഗിക്കാം. തിരികെ പോകുമ്പോള്‍ റെന്‍റ് കഴിച്ചുളള സെക്ക്യൂരിറ്റി പണം തിരികെ ലഭിക്കും.വലിയ വിലകൊടുത്ത് സാധനങ്ങള്‍ വാങ്ങി കിട്ടുന്ന വിലക്കു വിറ്റൊഴിച്ചു പോകുന്ന അവസ്ഥ ഒഴിവാക്കാം.

അധികം ഉപയോഗിക്കാത്ത ഫര്‍ണീച്ചറുകളും മറ്റുമാണ് സെക്കന്‍ഡ് സെയിലിനായി വാങ്ങുന്നതെന്ന് ഈ മേഖലയിലുളളവര്‍ പറയുന്നു.സാമ്പത്തിക കാരണങ്ങളാല്‍ അടച്ചുപൂട്ടുന്ന കടകളില്‍ നിന്നും സെക്കന്‍ഡ് സെയിലിനായി സാധനങ്ങള്‍ വാങ്ങും.ജെന്‍റില്‍ യൂസ്ഡ് സാധനങ്ങളാണ് വില്പനക്കെടുക്കുക. ക്വാളിറ്റിയും ഉറപ്പു വരുത്തും.ചില ഉപകരണങ്ങള്‍ ഉപയോഗിച്ചതു പോലും ആയിരിക്കില്ല.കഴിഞ്ഞ പത്തു വര്‍ഷങ്ങളിലാണ് സെക്കന്‍ഡ് സെയില്‍ മാര്‍ക്കറ്റിന്‍റെ വളര്‍ച്ച ഉണ്ടായതും പുരോഗമിച്ചതും.ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റിന്‍റെ (GMI) ഒരു സര്‍വേ അനുസരിച്ച് പഴയ സാധനങ്ങള്‍ വാങ്ങാന്‍കൂടുതല്‍ താല്‍പര്യം കാട്ടുന്നത് സ്ത്രീകളാണ്.കുടുംബത്തിനു ലാഭം ഉണ്ടാക്കാനും വിലപേശി സാധനങ്ങള്‍ വാങ്ങാനും സ്ത്രീകളാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.ഓരോ വര്‍ഷവും യൂസ്ഡ് സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണവും കൂടിവരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊടുക്കുന്ന പണത്തിനു മാക്‌സിമം റിട്ടേണ്‍ കിട്ടണം എന്ന കണക്കു കൂട്ടലാണ് ആളുകള്‍ക്കുളളത്.ടെക്നോളജിയുടെ വളര്‍ച്ചയും സ്മാര്‍ട്ട് ഫോണുകളും ഈ വിപണിക്ക് ഉണര്‍വേകുന്നു. ഓണ്‍ലൈന്‍ സൈറ്റുകളും സെക്കന്‍ഡ്് സെയില്‍ വിപണിയില്‍ വലിയ തരംഗങ്ങളാണ് ഉണ്ടാക്കുന്നത്. സെക്കന്‍ഡ് അല്ലെങ്കില് യൂസ്ഡ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണ്.

വാങ്ങും മുന്‍പെ സാധനങ്ങള്‍ നന്നായി പരിശോധിക്കണം. വാങ്ങാന്‍ ഉദ്ദേശിക്കുന്നത് കസേരയാണെങ്കില്‍ ഇരുന്നു നോക്കണം.തടിയുടെ ഗുണം അറിയാന്‍ ഇതുപകരിക്കും.മേശമേല്‍ കൈ ഊന്നി പരിശോധിക്കാന്‍ മടിക്കേണ്ട.വാങ്ങിക്കൊണ്ടു വന്നിട്ടു പഴിക്കുന്നതിലും, പഴിചാരുന്നതിലും എത്രയോ നല്ലതാണ് മുന്‍കരുതലെടുക്കുന്നത്.ഇഷ്ടപ്പെടാതെ സാധനങ്ങള്‍ വാങ്ങരുത്.കേടുപാടുകള്‍ ഉണ്ടെങ്കില്‍ ചോദിച്ചു മനസിലാക്കണം.നല്ല ലാഭത്തിനു കിട്ടിയാല്‍ താല്പര്യം ഉളള ഫര്‍ണ്ണീച്ചറാണെങ്കില്‍ ചെറിയ കേടുപാടുകള്‍ ഉണ്ടെങ്കിലും വാങ്ങാം.ചെറിയ പൊട്ടലുകളും മറ്റും പെയിന്റിംഗും ചിത്രപ്പണിയും ഉപയോഗിച്ചു മറയ്ക്കാനാവും.ഉപയോഗിച്ച മെത്തകള്‍ പരമാവധി ഒഴിവാക്കുക.ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കുളള സാധ്യതയാണ് കാരണം.

ഈടുളള തടികൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ വാങ്ങായാല്‍ കൂടുതല്‍ കാലം ഉപയോഗിക്കാം.പൈന്‍ വുഡ് പോലുളള തടികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സോഫ്റ്റു ഫര്‍ണ്ണീച്ചറുകള്‍ ഭാരം താങ്ങാന്‍ കഴിവില്ലാത്തവയാണ്.കൂട്ടികള്‍ ഇത്തരം സോഫയിലും മറ്റും കളിക്കുമ്പോല്‍ വേഗത്തില്‍ ചീത്തയാകും.മെറ്റല്‍ ഫര്‍ണ്ണീച്ചറുകളും നല്ലതാണ്.കാഴ്ചയില്‍ പെയിന്‍റ് ഇളകിയിരുക്കുന്നതു കൊണ്ടു മാത്രം വിട്ടു കളയരുത്.കുറഞ്ഞ വിലക്കു വാങ്ങി നല്ല പെയിന്റിംഗ് നടത്തി നോക്കൂ, പുതിയ അലമാരയുടെ ലുക്കുണ്ടാവും.കുട്ടികള്‍ക്കുളള ഫര്‍ണീച്ചറുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം, ധാരാളം കേടുപാടുകള്‍ ഉണ്ടാവാനുളള സാധ്യതയുണ്ട്.റീ ജോയിന്‍ ചെയ്യാന്‍ കഴിയുന്ന ഫര്‍ണ്ണീച്ചറുകളുടെ പല ഭാഗങ്ങളും നഷ്ടപ്പെട്ടാനുളള സാധ്യത ഉളളതിനാല്‍ നിലവിലുളള എല്ലാ പാര്‍ട്ട്‌സും വാങ്ങാന്‍ ഉദ്ദേശിക്കുന്ന അതേ ഫര്‍ണ്ണീച്ചറിന്‍റെതു തന്നെ ആണോ എന്ന ഉറപ്പുവരുത്തണം.

യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ പ്രൈവറ്റ് സെയിലാണ് നടക്കുന്നതെങ്കില്‍ വാങ്ങുന്ന ആളുടെ റിസ്‌ക്ക് കൂടുതലാണ്.പ്രൈവറ്റ് സെയില്‍ വ്യക്തികള്‍ തമ്മില്‍ നടക്കുന്ന കൈമാറ്റമായതിനാല്‍ കണ്‍സ്യൂമര്‍ റൈറ്റിന്റെ പരിധിയില്‍ വരില്ല.വിദഗ്ധനായ ഒരുമെക്കാനിക്കിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ തേടുന്നത് സഹായകമാകും.ജ്യുവലറിയും ആന്‍റിക്ക് ഫര്‍ണ്ണീച്ചറും വാങ്ങുമ്പോഴും വിദഗ്ധാഭിപ്രായം തേടുന്നത് നഷ്ടസാധ്യത ഇല്ലാതാക്കും

Tags

Related Articles

Post Your Comments


Back to top button
Close
Close