Latest NewsIndiaNewsTechnology

ഫേസ്ബുക്കിന് ബദലായി സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് ഒരുക്കാൻ ഇന്ത്യന്‍ യുവത്വത്തെ ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ രൂപീകരിക്കാന്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ രൂപീകരിക്കുന്നതിനു സജ്ജമായി മുന്നോട്ട് വന്നാല്‍ സാമ്പത്തികമായി സഹായിക്കമെന്നും അദ്ദേഹം വ്യക്തമാക്കി. എക്കണോമിസ്റ്റ്’ എന്ന മാസികയുടെ ചിത്രത്തിനു ഒപ്പമാണ് ആനന്ദിന്റെ ട്വീറ്റ്. എപ്പിക്‌ഫൈല്‍ (വന്‍പരാജയം) എന്ന വാക്കാണ് മാസികയുടെ മുഖചിത്രം.

Read Also: പ്രശസ്ത കുടുംബം നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

സ്വകാര്യത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്ക് ഒരു ചോദ്യചിഹ്നമായി ഉപഭോക്താക്കൾക്കിടയിൽ നിൽക്കുന്ന സമയത്താണ് ആനന്ദ് മഹീന്ദ്ര തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close