ന്യൂഡല്‍ഹി: ഇന്ത്യ സിലിക്കണ്‍വാലിയാകാന്‍ വെറും അഞ്ചു വര്‍ഷം മതിയെന്ന് വ്യക്തമാക്കി ലോക ബാങ്ക്. വികസ്വര രാജ്യങ്ങളിലെ വളര്‍ച്ചയെക്കുറിച്ചു ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആഗോള ടെക് ഭീമന്മാരുടെ ആസ്ഥാനമായ യുഎസിലെ സിലിക്കണ്‍ വാലി പോലെയാകാന്‍ ഇന്ത്യയ്ക്കു ശേഷിയുണ്ടെന്ന് ലോക ബാങ്ക് വ്യക്തമാക്കിയത്.
കമ്പനിയുടെ വലിപ്പം, ശേഷി, കണ്ടുപിടുത്തം തുടങ്ങിയവ തമ്മില്‍ ശക്തമായ ബന്ധമുണ്ട്. വികസ്വര രാജ്യങ്ങളില്‍ ഗവേഷണത്തിനും കണ്ടുപിടിത്തങ്ങള്‍ക്കും നിക്ഷേപം വരുന്നുണ്ട്. നയരൂപീകരണം നടത്തുന്നവര്‍ മാറിചിന്തിച്ചാല്‍ അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് മറ്റൊരു സിലിക്കണ്‍ വാലിയാകാന്‍ സാധിക്കുമെന്നും ഈ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്നും ലോക ബാങ്ക് ഇന്ത്യ തലവന്‍ ജുനൈദ് കമാല്‍ അഹമ്മദ് പറഞ്ഞു.
താഴ്ന്ന വരുമാനമുള്ള രാജ്യത്തില്‍നിന്ന് ഉയര്‍ന്ന വരുമാനമുള്ള രാജ്യത്തിലേക്ക് ഇന്ത്യ വളരേണ്ടതുണ്ട്. ഇതിനാവശ്യമായ അന്തരീക്ഷം ഒരുക്കിയാല്‍ രാജ്യം സാങ്കേതികവിദ്യയില്‍ അടക്കം മുന്നേറുമെന്നും ജുനൈദ് കമാല്‍ അഹമ്മദ് അറിയിച്ചു.
Post Your Comments