Latest NewsNewsIndia

രോഗികള്‍ക്ക് നേരെയുള്ള ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരത വീണ്ടും

തൊടുപുഴ : രോഗി ആംബുലൻസിൽ ഛർദിച്ചതിന് തിരിച്ചിറക്കി ആശുപത്രി വരാന്തയിൽ കിടത്തിയശേഷം ഡ്രൈവർ സ്ഥലംവിട്ടു. ഇന്നലെ ഉച്ചയ്ക്കു തൊടുപുഴയിലാണു സംഭവം.

വീടിനു മുകളിൽ നിന്നു വീണു പരുക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാനാണു ബന്ധുക്കൾ ആംബുലൻസ് വിളിച്ചത്.

അര കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും രോഗി ആംബുലൻസിൽ ഛർദിച്ചു. തുടർന്ന് ഡ്രൈവർ ആംബുലൻസ് തൊടുപുഴയിലേക്കു തിരിച്ചുവിട്ടു. അരമണിക്കൂറിനുശേഷം മറ്റൊരു ആംബുലൻസിൽ രോഗിയെ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments


Back to top button