Latest NewsNewsIndia

ശിവലിംഗത്തിനു മുകളില്‍ ചവിട്ടി ചിത്രമെടുത്ത യുവാക്കള്‍ക്ക് സംഭവിച്ചത്

ചെന്നൈ: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രമാണ് ശിവലിംഗത്തിനു മുകളില്‍ കാല്‍ ചവിട്ടി നില്‍ക്കുന്ന യുവാവിന്റേത്. തമിഴ്നാട് തിരുമൂര്‍ത്തി മണ്ഡപത്തിനു സമീപമുള്ള ശിവലിംഗത്തിനു മുകളില്‍ മുട്ടുകാല്‍ ചവിട്ടി നിന്ന സദ്ദാം ഹുസൈന്‍(35) എന്ന ആളെ മാമല്ലപുരം പോലീസ് അറസ്റ്റ് ചെയ്തു.

ചെരുപ്പുമിട്ട് ശിവലിംഗത്തിനു മുകളില്‍ കാല്‍ വച്ചു നില്‍ക്കുന്ന ചിത്രം നിമിഷനേരം കൊണ്ടു തന്നെ വന്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മുന്നണി ഇയാള്‍ക്കെതിരെ മാമല്ലപുരം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചില്‍ ആരംഭിച്ചതോടെ, ഞായറാഴ്ച ഹുസൈന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. റിമാന്റിലായ ഇയാളെ ചെങ്കല്‍പേട്ട് സബ് ജയിലിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം ചിത്രത്തില്‍ നില്‍ക്കുന്ന വ്യക്തിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button