
ദൃശ്യഭംഗിയുടെ നിറകുടം , പ്രകൃതിഭംഗി ഒപ്പിയെടുക്കാനെത്തുന്ന ഫോട്ടോഗ്രാഫേഴ്സിന് സ്വര്‍ഗതുല്യമാണ് അരുണാചലിലെ പസീഘട്ട് എന്ന പറുദീസ. 1911ല്‍ സ്ഥാപിതമായ അരുണാചലിന്റെ ഏറ്റവും പഴക്കമുള്ള നഗര പ്രദേശമാണിവിടം.
മലനിരകളാലും പച്ച പട്ടണിഞ്ഞ താഴ്വരകളാലും സമൃദ്ധമാണി സുന്ദര സ്ഥലം. ആദിവാസി സമൂഹങ്ങള്‍ ഏറെയുള്ള പ്രദേശം കൂടിയാണിത്. പഴമയുടെ മഹത്വം നിറഞ്ഞു നില്ക്കുന്ന ഭക്ഷണരീതി മുതല്‍ ആധുനിക ചികിത്സാ രീതിയോടു വരെ കിടപിടിയ്ക്കുന്ന നാട്ടുവൈദ്യത്തിനറെ രഹസ്യക്കൂട്ടുകള്‍ വരെ ഒളിഞ്ഞിരിക്കുന്ന നിധിപേടകമാണ് പസീഘട്ട്.
ബ്രഹ്മപുത്ര നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം തൂക്കു പാലങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ്. തടികളാല്‍ തീര്‍ത്ത നടപ്പാതകളും, മുളയില്‍ നിര്‍മ്മിച്ചിരിക്കുന്ന അലങ്കാര വസ്തുക്കളും സുലഭമായ സ്ഥലം കൂടിയാണിത്. തണുപ്പിന്റെ പുതപ്പണിഞ്ഞിരിക്കുന്ന പസീഘട്ടിന് മഴക്കാലത്തും ഡിസംബര്‍ ജനുവരി സമയത്തുമാണ് സൗന്ദര്യം വര്‍ധിക്കുന്നത്. സാഹസിക ടൂറിസത്തിനു പേരു കേട്ട സ്ഥലം കൂടിയാണിവിടം.
കുന്നിന് മുകളിലേക്കുള്ള സാഹസികമായ ട്രക്കിങ്ങിനായി നൂറുകണക്കിന് വിദേശികളാണ് പസീഘട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഫോട്ടോഗ്രാഫിയില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനമാണ് പസീഘട്ടിന്. യാത്രയ്ക്കും താമസത്തിനും ചിലവു കുറഞ്ഞ സ്ഥലം കൂടിയാണിവിടം. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള താമസ കേന്ദ്രങ്ങളും ഇവിടെയുണ്ട്.
Post Your Comments