Latest NewsNewsSportsUncategorized

ചെന്നൈയുടെ ബൗളിംഗ് കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ബാംഗ്ലൂര്‍

ചെന്നൈയുടെ ബൗളിംഗ് കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ബാംഗ്ലൂര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 127/9 എന്ന സ്കോറിനു എറിഞ്ഞിടുകയായിരുന്നു. രവീന്ദ്ര ജഡേജയാണ് ചെന്നൈ ബൗളര്‍മാരില്‍ ഏറ്റവുമധികം പ്രഭാവമുണ്ടാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ട ജഡേജ ബൗളിംഗിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി വിരാട് കോഹ്‍ലി, മന്‍ദീപ് സിംഗ്, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ നേടിയത്.

ഒമ്പതാം വിക്കറ്റില്‍ ടിം സൗത്തി-സിറാജ് കൂട്ടുകെട്ട് 38 റണ്‍സാണ് നേടിയത്. അതില്‍ മൂന്ന് റണ്‍സ് മാത്രമാണ് സിറാജിന്റെ സംഭാവന. പാര്‍ത്ഥിവ് പട്ടേല്‍ നേടിയ അര്‍ദ്ധ ശതകം(53) മാത്രമാണ് ബാംഗ്ലൂര്‍ നിരയിലെ ശ്രദ്ധേയമായ പ്രകടനം. ടിം സൗത്തി അവസാന ഓവറുകളില്‍ നേടിയ 36 റണ്‍സാണ് ബാംഗ്ലൂരിനെ 127 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഹര്‍ഭജന്‍ സിംഗിനു 2 വിക്കറ്റ് ലഭിച്ചു. 4 ഓവറില്‍ 22 റണ്‍സ് മാത്രമാണ് ഹര്‍ഭജന്‍ വഴങ്ങിയത്. ഡേവിഡ് വില്ലി, ലുംഗിസാനി ഗിഡി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close