Latest NewsNewsIndiaUncategorized

തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

അസം: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അസമിലെ ടിന്‍സുകിയ ജില്ലയിലെ പൊലീസ് സ്റ്റേഷന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ കാലിതയാണ് ഉല്‍ഫ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടോടെ ആരംഭിച്ച ഏറ്റമുട്ടലില്‍ ഒരു ഉല്‍ഫ തീവ്രവാദിയടക്കം മറ്റ് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു.

ഉല്‍ഫ തീവ്രവാദികള്‍ പ്രദേശത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സംയുക്ത സംഘം തിരച്ചില്‍ നടത്തുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തത്. അസം സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഉല്‍ഫയുമായി ഏറ്റുമുട്ടിയത്.

 

Tags

Post Your Comments


Back to top button
Close
Close