Hill StationsNorth EastAdventureIndia Tourism Spots

സെല പാസയിലേയ്ക്ക് പോയാല്‍ രണ്ടുണ്ട് കാര്യം!!

സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എങ്കില്‍ സെല പാസയിലെയ്ക്ക് പോകാന്‍ തയ്യാറാകൂ. ഈ വേനല്‍ക്കാലത്ത് സെല പാസയിലെയ്ക്ക് പോകുന്നതില്‍ രണ്ടുണ്ട് കാര്യം. ഒന്ന് ചൂടില്‍ നിന്നും രക്ഷനേടാം മറ്റൊന്ന് നിങ്ങളുടെ സാഹസിക ആഘോഷിക്കാം.

അരുണാചൽ പ്രദേശിലാണ് സെല പാസ എന്ന മലനിര ഉള്ളത്. നിരവധി മലകള്‍ നിറഞ്ഞ അരുണാചല്‍ പ്രദേശിലെ ഏറ്റവും വലിയ മലനിരകളില്‍ ഒന്നാണ് സെല പാസ. ഭൂ നിരപ്പില്‍ നിന്നും ഏകദേശം 13,000 അടിയിൽ കൂടുതൽ ഉയരത്തിലുള്ള ഈ മലനിരകൾ കീഴടക്കാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. തവാങിനെ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മലനിരയാണ് സെല പാസ.

എപ്പോഴും സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള ഈ മലനിരകള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ നമയം വേനല്കലമാണ്. കാരണം എപ്പോഴം തണുപ്പ് നിറഞ്ഞ കാലവസ്ഥയായതിനാല്‍ ശൈത്യകാലത്ത് ഇവിടം സന്ദര്‍ശിക്കുക എന്നത് ദുര്‍ഘടം പിടിച്ച കാര്യമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close