Latest NewsNewsGulf

ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി; ഭാര്യ അറസ്റ്റിൽ

പനാജി: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കിയ യുവതി അറസ്റ്റിൽ. ഇവരെ സഹായിച്ച മറ്റ് മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. കൽപന ബസു, സുരേഷ് കെ, പങ്കജ് പവാർ, അബ്ദുൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ഭർത്താവുമായുണ്ടായ വഴക്കിന്റെ പശ്ചാത്തലത്തിലാണ് യുവതി കൊലപാതകം നടത്താൻ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം മറ്റ് പ്രതികളുടെ സഹായത്തോടെ കഷണങ്ങളാക്കുകയും ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിനടുത്തുള്ള കാട്ടിൽ കുഴിച്ചിടുകയുമായിരുന്നു. ഏപ്രിൽ ആദ്യവാരമാണ് കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: നാട്ടില്‍ പോകാതെ വിസ മാറാം : അബുദാബി എയര്‍പോര്‍ട്ടില്‍ സേവനം ആരംഭിച്ചു

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button