Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ? തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മാണി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന പാര്‍ട്ടി തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെ.എം മാണി. വി.എസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും വോട്ടര്‍മാരുടെ അഭിപ്രായം അതല്ലെന്നും മാണി പറഞ്ഞു.

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ ലഭിച്ചില്ലെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മാണിയുടെ പ്രസ്താവന.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button