Kerala

സിപിഎം മെംബറുടെ ഫ്ളക്സ് കുത്തിക്കീറിയത് മറ്റൊരു സിപിഎം മെംബർ; പേയാട് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾ പൊളിച്ച്‌ സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : പേയാട് മേഖലയിൽ കലാപമുണ്ടാക്കാനുള്ള സിപിഎം പദ്ധതി പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ. സിപിഎം മെംബറുടെ ഫ്ളക്സ് കുത്തിക്കീറിയത് മറ്റൊരു സിപിഎം മെംബറാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞു കൊണ്ട് സിപിഎം മിണ്ണം‌കോട് വാർഡ് മെംബർ എ അസീസിന്റെ പേരിൽ സ്ഥാപിച്ച ഫ്ളക്സ് ചെറുകോട് വാർഡിലെ സിപിഎം മെംബറാണ് കുത്തിക്കീറിയിരിക്കുന്നത്. സിപിഎം ചെറുകോട് മെംബറായ മണിയൻ എന്ന ആളാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് ആരോപണം. പേയാട് ഭാഗത്ത് സിപിഎം നിരന്തരം സംഘർഷത്തിനു ശ്രമിച്ചു വരികയാണെന്നും ഇതിന്റെ ഭാഗമായാണ് ഫ്ളക്സ് വലിച്ചു കീറിയതെന്നും ബിജെപി ആരോപിച്ചു.

 

https://youtu.be/wq7ZZLxf49g

കടപ്പാട്: ജനം ടിവി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button