Kerala

ഒളിവില്‍ പോയ തരികിട സാബുവിനെ കണ്ടെത്താന്‍ ശ്രമവുമായി പോലീസ്; ചാനലുകളിൽ നിന്നും സാബുവിനെ ഒഴിവാക്കുന്നതായി സൂചന

കൊച്ചി: തരികിട സാബു ഒളിവില്‍ പോയതായി റിപ്പോർട്ട്. യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിന്റെ പരാതി പോലീസ് ഗൗരവത്തോടെ എടുത്തതോടെ യാണ് ഇയാൾ ഒളിവിൽ പോയത്. ലസിത പാലയ്ക്കല്‍ കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേയ്ക്കു ക്ഷണിക്കുകയാണ് എന്ന് ലൈംഗികച്ചുവയോടെ ഇയാൾ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റ് വിവാദമായതോടെ ഇയാളെ ഇനി പരിപാടി അവതരിപ്പിക്കാന്‍ വിളിക്കേണ്ടെ എന്ന് ചാനല്‍ മേധാവികള്‍ പ്രോഗ്രാം പ്രോഡ്യൂസര്‍മാരെ അറിയിച്ചും എന്ന് റിപ്പോർട്ടുണ്ട്.

Read Also: യുവാവിനെ മർദ്ദിച്ച സംഭവം : പോലീസുകാർക്കെതിരെ നടപടി

സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെയായിരുന്നു സാബു അവതാരകനായി പ്രസിദ്ധനായത്. എന്നാൽ കലാഭവന്‍ മണിയുടെ മരണത്തോടെയാണ് ഇയാളുടെ കഷ്ടകാലം തുടങ്ങിയത്. തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയേയും ചോദ്യം ചെയ്താല്‍ മണിയുടെ മരണത്തിലെ സത്യങ്ങള്‍ പുറത്തുവരുമെന്ന് മണിയുടെ സഹോദരൻ പറഞ്ഞതോടെ ഇതിനെതിരെ അസഭ്യവർഷവുമായി സാബു രംഗത്തെത്തി. സ്‌റ്റേജില്‍ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണു റിമി ടോമി എന്നു പറഞ്ഞ് ഗായിക റിമി ടോമിക്കെതിരെയും സാബു മോശം പരാമർശം നടത്തിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close