GeneralYoga

യോഗ ചെയ്യുന്നതിനു മുൻപ് ഈ പത്തുകാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കാൻ യോഗ നമ്മെ വളരെയധികം സഹായിക്കുന്നു. കൂടാതെ പല രോഗങ്ങൾ തടയാനും യോഗ നല്ലതാണ്. അതിനാൽ പുതുതായി യോഗ ചെയാൻ തുടങ്ങുന്നവർ അതിനു മുൻപായി ചുവടെ പറയുന്ന പത്തു കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക

  • പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെ യോഗാഭ്യാസം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയുക
  • യോഗാഭ്യാസത്തിനായി വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്
  • യോഗാഭ്യാസത്തിനായി രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം മാറ്റിവെക്കുക പുലർച്ചെയാണ് ഏറ്റവും ഉത്തമമായ സമയം. ധൃതിയിൽ യോഗ ചെയ്യരുത്
  • അനാവശ്യ ചിന്തകളുമായി യോഗാഭ്യാസത്തിനു തയാറാകരുത്. മനോ നിയന്ത്രണം ആവശ്യമാണ്
  • ശാരീരിക വ്യായാമങ്ങളും യോഗാഭ്യാസങ്ങളും കൂട്ടിക്കലർത്തി ചെയ്യരുത്
  • യോഗാഭ്യാസം കുളി കഴിഞ്ഞു ചെയ്യുന്നതാണ് ഏറെ നല്ലത്. യോഗാഭ്യാസം കഴിഞ്ഞിട്ട് അര മണിക്കൂർ ശേഷമേ കുളിക്കാവു
  • ഭക്ഷണം കഴിഞ്ഞ് ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടാണെങ്കിൽ അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.
  • അയഞ്ഞ കോട്ടൺ വസ്ത്രം ധരിച്ച് യോഗ ചെയുക
  • വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക. മിതഭക്ഷണം പ്രധാനം
  • ആരോഗ്യമുള്ളവരായാലും ആദ്യമായി യോഗ ചെയ്യുമ്പോൾ ചില വിഷമതകൾ സാധാരണയാണ് ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത് അതിനാൽ ഭയപ്പെടേണ്ടതില്ല

yoga

YOGA

YOGA

 

Tags

Post Your Comments

Related Articles


Back to top button
Close
Close