Kerala

പോലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി വി.എസ്

തിരുവനന്തപുരം: പോലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കരണ കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. “പൊലീസ് നിയമ ലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുമ്ബോഴും, ജനങ്ങള്‍ പ്രതിഷേധിക്കുമ്ബോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ല. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സേനയില്‍ സ്ഥാനമുണ്ടാവില്ല എന്ന സന്ദേശമാണ് അടിയന്തരമായി നല്‍കേണ്ടത്. അതിനു തക്ക കര്‍ശനമായ മാതൃകാ നടപടികളുണ്ടാവണമെന്നും  ആവശ്യമെങ്കില്‍ അതിനു വേണ്ട നിയമ നിര്‍മ്മാണം നടത്തുന്ന കാര്യവും ആലോചിക്കണമെന്നും” വി.എസ് പറഞ്ഞു.

Also read : തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച്‌ നീക്കാന്‍ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button