Latest News

14 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: 51 കാരിയായ അധ്യാപിക പിടിയില്‍

ലെക്സിങ്ടണ്‍•കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റംസമ്മതിച്ച നോര്‍ത്ത് കരോലിനയിലെ മുന്‍ മിഡില്‍ സ്കൂള്‍ അധ്യാപികയെ നിരീക്ഷണത്തിലാക്കി.

51 കാരിയായ ലീ അനീറ്റെ വില്യംസ് ആണ് കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഡേവിസണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ ഇവര്‍ക്കെതിരെയുള്ള മറ്റു ചാര്‍ജുകള്‍ ഒഴിവാക്കി. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായുള്ള അശ്ലീല സ്വാതന്ത്ര്യങ്ങൾ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന മറ്റു കുറ്റകൃത്യങ്ങള്‍.

ജഡ്ജ് അന്ന മില്‍സ് വഗനര്‍ രണ്ട് വര്‍ഷത്തേക്കാണ് വില്യംസിനെ മേൽനോട്ടത്തോടെയുള്ള പ്രൊബേഷന് വിധിച്ചത്.

2009 ലാണ് വില്യംസ് 14 കാരനായ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. സ്കൂള്‍ പരിസരത്ത് വച്ചല്ല സംഭവം നടന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

തോമസ്‌വില്ലയിലെ ലെഡ് ഫോര്‍ഡ് മിഡില്‍ സ്കൂളില്‍ ആറാം ഗ്രേഡ് ഭാഷാധ്യപികയായിരുന്നു വില്യംസ്.

 

Tags

Post Your Comments

Related Articles


Back to top button
Close
Close