India

കളിക്കുന്നതിനിടയില്‍ കളിത്തോക്കാണെന്നു കരുതി വെടിയുതിര്‍ത്തു; പിന്നീട് സംഭവിച്ചത്

കളിക്കുന്നതിനിടയില്‍ കളിത്തോക്കാണെന്നു കരുതി മകന്‍ വെടിയുതിര്‍ത്തു.  കളിക്കുന്നതിനിടയില്‍ കളിത്തോക്കാണെന്നു കരുതി യഥാര്‍ഥ തോക്കുപയോഗിച്ച് കുട്ടി അമ്മയെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ്‌സംഭവം നടന്നത്.

Also Read : പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : പതിനാറുകാരന്‍ പെണ്‍കുട്ടിയെ വെടിവെച്ചു

വീടിനു പുറത്തുള്ള പൂന്തോട്ടത്തില്‍നിന്നാണ് കുട്ടിക്ക് തോക്ക് കിട്ടിയത്. തോക്കുപയോഗിച്ച് കുട്ടി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ അമ്മയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അമ്മയുടെ പിന്‍ഭാഗത്തുനിന്നാണ് കുട്ടി വെടിയുതിര്‍ത്തത്. അപകടം നടന്ന് ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. തോക്ക് എങ്ങനെയാണ് വീടിനു സമീപത്ത് എത്തിയതെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button