Gulf

ഷാര്‍ജയില്‍ ഇന്ത്യന്‍ പ്രവാസി ജീവനൊടുക്കി

ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസിയായ ഇന്ത്യന്‍ യുവാവ് ജീവനൊടുക്കി. 22 കാരനായ യുവാവാണ് ആത്മഹത്യ ചെയ്തത്. താമസിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഷാര്‍ജയിലെ അല്‍ സജ്ജ പ്രദേശത്തെ താമസ സ്ഥലത്താണ് 22കാരനായ ഇന്ത്യക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: ഒമാനിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസിക്ക് ദാരുണാന്ത്യം

മുറിയിലെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ് മുന്നോട്ട് പോകുന്നത്. യുവാവിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം.

Tags

Related Articles

Post Your Comments


Back to top button
Close
Close