Latest NewsIndia

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സംഭവം ഇങ്ങനെ

ഉന്നാവോ: വനത്തിനുള്ളിൽവെച്ച് യുവതിയെ പീഡിപ്പിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. യുവതിയെ പ്രതികൾ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മൂന്നു പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങളിൽ യുവതി തന്നെ ഒന്നും ചെയ്യരുതെന്ന് യുവാക്കളോട് കേണപേക്ഷിക്കുന്നുണ്ടായിരുന്നു. പ്രതികൾ യുവതിയെ തല്ലി അവശയാക്കിയതിന് ശേഷമായിരുന്നു പീഡനത്തിനിരയാക്കിയത്.

ALSO READ:14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ പിടിയിൽ

സംഭവത്തിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും, ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് 9വയസുകാരിയായ പെൺകുട്ടിയെ 25കാരനായ യുവാവ് പീഡനത്തിനിരയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button