KeralaLatest News

ജി.എന്‍.പി.സിയ്ക്കെതിരെ കേസെടുത്തു: അഡ്മിന്‍മാരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും

തിരുവനന്തപുരം•മദ്യപന്‍മാരുടെ സമൂഹമാധ്യമ കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. ഇരുപതുലക്ഷത്തോളം പേര്‍ അംഗമായ ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫേസ്ബുക്ക് കൂട്ടായ്മയാണ് എന്നാണ് അഡ്മിന്‍ അവകാശപ്പെടുന്നത്. ഈ ഗ്രൂപ്പില്‍ കുട്ടികളെ ഉപയോഗിച്ച് പോലും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്നാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഗ്രൂപ്പ് സ്ഥാപകനായ തിരുവനന്തപുരം സ്വദേശി ടി.എല്‍ അജിത്‌ കുമാര്‍, ഭര്യ വിനി അജിത്‌ എന്നിവരടക്കം 36 ഓളം അഡ്മിന്മാരും മോഡറേറ്റര്‍മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്തല്‍ എക്സൈസ് വകുപ്പ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്. എന്നാല്‍ ഗ്രൂപ്പ് എക്സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഇവരില്‍ ചിലര്‍ അഡ്മിന്‍ സ്ഥാനത്ത് നിന്ന് ഒഴിവായിരുന്നു. നിലവില്‍ 25 പേരാണ് അഡ്മിന്‍-മോഡറേറ്റര്‍മാരായി ഉള്ളത്.

എക്സൈസ് നോട്ടമിട്ടതോടെ ഗ്രൂപ്പില്‍ മദ്യപാന പോസ്റ്റുകള്‍ അനുവദിക്കില്ലെന്ന് അഡ്മിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മദ്യപാനത്തെ പ്രോത്സഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അകവാശവാദം.

ഗ്രൂപ്പില്‍ പോസ്റ്റുകള്‍ അഡ്മിന്റെ അപ്രൂവലോട് കൂടി മാത്രമാണ് പോസ്റ്റ്‌ ചെയ്തിരുന്നതെന്നതിനാല്‍ നേരത്തെ വന്ന പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍മാരും ഉത്തരവാദികളാണ്.

മലയാളത്തിലെ ചില മുന്‍നിര സിനിമാ താരങ്ങള്‍ ഗ്രൂപ്പില്‍ സജീവമായിരുന്നു. ജി.എന്‍.പി.സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. ഗ്രൂപ്പിലെ വിശേഷങ്ങള്‍ മുന്‍നിര മാധ്യമങ്ങളിലടക്കം വാര്‍ത്ത‍യുമായിരുന്നു. ഇതോടെയാണ് എക്സൈസ് വകുപ്പ് ഗ്രൂപ്പിനെ നിരീക്ഷിച്ചു തുടങ്ങിയത്.

Tags

Post Your Comments


Back to top button
Close
Close