
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം വരുന്നു. ജൂലൈ 27ന് മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. നാല് മണിക്കൂറോളം ഗ്രഹണം നീണ്ടു നില്ക്കും. ഗ്രഹണത്തിന്റെ പ്രഭാവം കുറഞ്ഞു വരുന്നതിനനുസരിച്ച് റെഡ് മൂണും കാണാന്‍ സാധിക്കും.
നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇവ കാണുന്നതിനും കുഴപ്പമില്ല. ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകത്ത് സംഭവിക്കാവുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തെക്കാള് നാല് മിനിട്ട് കുറവ് മാത്രമെ വരാനിരിക്കുന്ന ഗ്രഹണത്തിന് ഉള്ളു. ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറക്കുന്നത് ഒരു മണിക്കൂര്‍ 43 മിനിട്ട് നേരത്തേക്ക് തുടരും.
ഈ സമയം ഗ്രഹണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൂര്‍ണമായും ഇരുട്ടായിരിക്കും. അടുത്തിടെ ജനുവരി 31ന് ബ്ലൂമുണ്, ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ എന്നീ മൂന്ന് പ്രതിഭാസങ്ങള്‍ ഒരുമിച്ച് വന്നിരുന്നു.
Post Your Comments